Posts

Showing posts from 2023

ലോക പരിസ്ഥിതി ദിനം

Image
  പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ     പ്രിയ കുട്ടികളേ, എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ് , മീഥേൻ , നൈട്രസ് ഓക്സൈഡ് , ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.       ഈ വർഷത്തെ തീം പ്ലാസ്റ്റിക് മാലിന്യത്തിനുള്ള പരിഹാരങ്ങൾ എന്നതാണ

പ്രവേശനോത്സവം

Image
  പ്രിയ കുട്ടികളേ,രക്ഷിതാക്കളേ,           2023-24 അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂൺ ഒന്നാം തീയതി ആരംഭിക്കുന്നു. ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്. പുതിയ കുട്ടികൾക്ക് സ്വീകരണം, സമ്മാനവിതരണം, മധുര പലഹാര വിതരണം, ഉച്ചഭക്ഷണം എന്നിവയാണ് ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ.           മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുദർശനാ ബായി ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാ രക്ഷിതാക്കളേയും കുട്ടികളേയും പ്രവേശനോത്സവത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.