Posts

Showing posts from August, 2019

Independence Day

Image

സ്വാതന്ത്ര്യദിനാഘോഷം

Image
                    മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ, വളരെ ലളിതമായ ചടങ്ങ് ആയിരുന്നുവെങ്കിലും ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളോട് ഒത്തുചേർന്നു കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സഹകരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ രാവിലെ 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് കേണൽ പ്രകാശ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ പി ബി സുര എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് ഹനിലാൽ അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. ലളിതമെങ്കിലും പ്രൗഡഗംഭീരമായ ഒരു സ്വാതന്ത്ര്യ ദിനാഘോഷമാണ് സ്കൂളിൽ നടന്നത്.

ഓണപ്പരീക്ഷ

Image
ഓണപ്പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽ.പി.വിഭാഗം പരീക്ഷകൾ ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 4 ന് അവസാനിക്കും. 

പരീക്ഷാ പരിശീലനം

ഓണപ്പരീക്ഷ ആഗസ്റ്റ് 26 ന് ആരംഭിക്കുകയാണല്ലോ... കനത്ത മഴ മൂലം കുറേ പഠനസമയം നഷ്ടപ്പെടുകയും ചെയ്തു. അവധി സമയത്ത് വീട്ടിലിരുന്ന് പരിശീലിക്കാനായി മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ഇവിടെ പങ്കുവെയ്ക്കുന്നു. കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാൻ രക്ഷിതാക്കളും പരിശ്രമിക്കുമല്ലോ.. ചോദ്യപേപ്പറുകൾ ലഭിക്കാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.... Std 1 2018 English                              2017 day 1 2018 day 1                                  2017 day 2 2018 day 2                                  2017 day 3 2018 day 3 Std 2 2018 day 1                                  2017 day 1 2018 day 2                                  2017 day 2 2018 day 3                                  2017 day 3 2018 English                             2017 English Std 3 2018 English                               2017 Malayalam 2018 EVS                                    2017 English 2018 Maths                                 2017 Parisarapadanam                                

സ്വാതന്ത്ര്യ ദിന പ്രസംഗം

പ്രസംഗം 1 അഭിവന്ദ്യരായ അതിഥികളേ, സംപൂജ്യരായ ഗുരുജനങ്ങളേ, പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം. മനോഹരമായ ഈ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നിങ്ങളെ അഭിസംബോധന ചെയ്ത് രണ്ട് വാക്ക് സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ബഹു വിധ വർണ്ണങ്ങളിൽ വിടർന്നു പരിലസിക്കുന്ന പൂക്കൾ. പല വലുപ്പത്തിലുള്ളവ, വ്യത്യസ്ഥ സുഗന്ധങ്ങൾ വമിക്കുന്നവ... ഒരു പൂന്തോട്ടത്തെ മനോഹരമാക്കുന്നത് ഈ വൈവിധ്യമാണ്.... അതെ, ഭാരതം ഒരു പൂന്തോട്ടമാണ്. വ്യത്യസ്ഥ ഭാഷകൾ, വേഷങ്ങൾ ,അനേക ജാതികൾ, മതങ്ങൾ ,വർഗ്ഗങ്ങൾ.... ഒരു മാലയിലെ മുത്തുകളെ പരസ്പരം കോർത്തു നിർത്തുന്ന ചരട് ഏതാണ്? മഹത്തായ പുരാതന ഭാരത സംസ്കാരമല്ലാതെ മറ്റൊന്നുമല്ല. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംസ്കാരം . ബുദ്ധന്റെയും ഗാന്ധിയുടെയും വിവേകാനന്ദന്റെയും പാരമ്പര്യം . സംസ്കാരത്തിന്റെ ഈ മഹാപ്രവാഹത്തിൽ നിന്നും ഒരു കുമ്പിൾ വെള്ളം നമുക്ക് കോരിക്കുടിക്കാം. ഹൃദയം കുളിർക്കട്ടെ, ധിഷണ തെളിയട്ടെ. എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിനാശംസകൾ. നന്ദി,

സ്വാതന്ത്ര്യ സമര സേനാനികൾ

Image
ഇന്ത്യയിലെ ഏതാനും സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടാം..... The Indian independence movement encompasses the efforts to free India from British rule from the Nineteenth Century until the granting of Independence in 1947. The Independence Movement involved a range of different strategies from revolutionary acts of violence, to peaceful non-violent protests. Leaders of the Independence movement Gopal Krishna Gokhale  1866 – 1915 Gokhale was an early leader of the Indian National Congress. Gokhale supported social and political reform which would give India greater autonomy. He was considered a moderate – working with British institutions and opposing more direct approaches to independence. Gokhale was an important mentor to Gandhi. Mahatma Gandhi  (1869 – 1948) The foremost political leader of the Indian independence movement. For over two decades, Gandhi led a peaceful independence movement, characterised by non-violent protests, such as boycotts and the Salt Marc

സ്വാതന്ത്ര്യ ദിന ക്വിസ് 2019

Part 1 നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം? 1947 ആഗസ്റ്റ്‌  15 സ്വതന്ത്ര സമരത്തിന്‌ നേത്രുത്വംകൊടുത്ത പ്രധാന സംഘടന ? ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്  "സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും    "-ഇങ്ങനെപറഞ്ഞതാര്? ബാലഗംഗാതര തിലകൻ ഇന്ത്യൻ നാഷണൽകോണ്‍ഗ്രസിന്റെ സ്ഥാപകൻ ആര്? എ. ഒ.ഹ്യൂം പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി    നൽകിയതെപ്പോൾ? ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത് ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി? ക്ലമന്റ് ആറ്റ്ലി ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംനടന്ന വർഷം? 1857 ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു? കച്ചവടത്തിന് വേണ്ടി കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി? ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം? പ്ലാസ്സി യുദ്ധം ഗാന്ധിജിയും അനുയായികളുംചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവടെ നിന്ന് ? സബർമതി ആശ്രമത്തിൽ നിന്ന്-1930 രാഷ്ട്രപിതാ

ലഹരിക്കെതിരെ ......

Image
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു. വളരെ ആകർഷകമായ പ്രസംഗങ്ങളാണ് കുട്ടികൾ നടത്തിയത്.

പത്രമാധുര്യം

Image
മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ആരംഭിച്ചു. അജിത്ത് കൺസ്ട്രക്ഷൻസ് എം ഡി കുഞ്ഞപ്പൻ സാർ സ്കൂളിന് 5 മാതൃഭൂമി ദിനപത്രം വർഷം മുഴുവൻ നൽകുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞപ്പൻ സാർ നിർവഹിച്ചു.  കൂടാതെ, കേരള കൗമുദി പത്രത്തിന്റെ പദ്ധതിയായ എന്റെ കൗമുദി വിദ്യാലയത്തിൽ എസ് എം സി അംഗം സുന്ദരേശന്റെ സഹായത്തോടെ നടത്തപ്പെടുന്നു.  കുട്ടികളെ പത്രവായനയിലേക്കു നയിക്കുന്നതിന് ഈ പദ്ധതികൾ  തീർച്ചയായും സഹായിക്കും. മാതൃഭൂമിയ്ക്കും കൗമുദിക്കും കുഞ്ഞപ്പൻ സാറിനും സുന്ദരേശനും  നന്ദി...

യോഗ ബോധവത്കരണം

Image
ഗവൺമെൻറ് എൽ പി സ്കൂൾ മാരാരിക്കുളം അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് യോഗയെ കുറിച്ച് ബോധവൽക്കരണവും യോഗ പരിശീലനവും നൽകി. ഡോക്ടർ ചിത്ര ക്ലാസ്സിന് നേതൃത്വം നൽകി. പി ടി എ പ്രസിഡൻറ് ഹനിലാൽ, പി ടി എ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. രക്ഷാകർത്താക്കളും പങ്കാളികളായി.