Posts

Showing posts from April, 2020

കലണ്ടർ കണക്കുകൾ

Image
            ഇന്ന് ഒരു ഗണിതപ്രവർത്തനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കലണ്ടറുമായി ബന്ധപ്പെട്ട പ്രവർത്തനമാണ്. കലണ്ടർ ഇല്ലാത്ത വീടില്ലല്ലോ. നമ്മുടെ കലണ്ടർ സൂക്ഷ്മമായി നിരീക്ഷിച്ച് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാവുന്നതാണ്. ഇന്നത്തെ പ്രവർത്തനം തയ്യാറാക്കിയത് മേരിക്കുട്ടി ടീച്ചറാണ്.  താഴെ കൊടുത്തിരിക്കുന്ന കലണ്ടർ നിരീക്ഷിക്കുക... ഇനി താഴെക്കൊടുത്തിരിക്കുന്ന വർക്ക്ഷീറ്റ് പൂർത്തിയാക്കുക...

Farm Animals

Image
ഇന്നത്തെ പ്രവർത്തനങ്ങൾ അയച്ചു തന്നത് നമ്മുടെ വിദ്യാലയത്തിലെ ഷെറിൻ ടീച്ചറാണ്. Farm Animals                                          Have you ever seen a farm? Which are the animals live there? Here you can see a farm. Watch the video given below and answer the questions. Pre- primary Draw the picture of a farm animal and write one sentence about it. Class1, 2 Write the names of all the farm animals in the video. Write their uses also.  One has been done for you👇 Hen- gives us egg and     meat. Class 3, 4 Write the names of all  farm animals and their sounds in the video. Write two sentences about each animal. One has been done for you👇 Cow - Moo 1) Cow gives us milk and meat 2) Cowdung is good for plants.

മഴക്കാലം

Image
ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവർത്തനങ്ങൾ പൂർത്തിയാക്കി അയക്കുന്നതിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.... നിങ്ങൾ പൂർത്തിയാക്കിയ വർക്ക്ഷീറ്റുകൾ നിങ്ങളുടെ ക്ലാസ്സ് അധ്യാപകർക്കാണ് അയച്ചുകൊടുക്കേണ്ടത്. അതിൽ എന്തെങ്കിലും തെറ്റുകളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ ടീച്ചേഴ്സ് ആവശ്യമായ നിർദ്ദേശങ്ങൾ തരുന്നതാണ്.  നിറങ്ങളൊക്കെ നൽകി ആകർഷകമായി എഴുതാൻ ശ്രദ്ധിക്കുക. എന്നാൽ ഇനി പ്രവർത്തനങ്ങളിലേക്ക് കടക്കാം. മഴക്കാലം             മഴക്കാലം എന്തു രസമുള്ള കാലമായിരുന്നു. മഴ പെയ്യുന്നത് കാണാനും മഴയത്ത് കളിക്കാനും നനഞ്ഞ് നടക്കാനും ഒക്കെ എന്തു രസമായിരുന്നു. ഇപ്പോഴത്തെ ചൂട് അനുഭവിക്കുമ്പോഴാണ് മഴയുടെ കുളിർമ എത്ര സുന്ദരമായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്. മഴക്കാലത്തെ ഇഷ്ടപ്പെടാത്ത ഒരു ജീവിയുമില്ല എന്നതാണ് സത്യം. മഴക്കാലത്ത് ജീവജാലങ്ങൾ തുള്ളിച്ചാടി രസിക്കുന്നത് അവയെ നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇവിടെ മഴയെക്കുറിച്ച് ഒരു ചെറിയ പാട്ട് നമുക്ക് ആദ്യം കേൾക്കാം. മഴപ്പാട്ട്  ഇഷ്ടമായോ...... മഴ വന്നപ്പോൾ ആരെല്ലാമാണ് സന്തോഷി

പച്ചക്കറിത്തോട്ടം

Image
ഇന്ന് പരിസരപഠനവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് നൽകുന്നത്. ഇത് തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ ജ്യോതി ടീച്ചറാണ്. പച്ചക്കറി തോട്ടം            വിദ്യാലയത്തിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പച്ചക്കറി കൃഷി ചെയ്യാൻ ആരംഭിച്ചു. ഏതൊക്കെ പച്ചക്കറികളായിരിക്കാം അവർ കൃഷി ചെയ്തത്? പച്ചമുളക്, തക്കാളി, വഴുതന, പയർ,പാവൽ,പടവലം,പീച്ചിങ്ങ,വെള്ളരി, മത്തൻ, വാഴ, ചേമ്പ്, ചേന, കാച്ചിൽ, കറിവേപ്പില, ചുരയ്ക്ക,കുമ്പളം,കപ്പ ..... ഇങ്ങനെ എല്ലാത്തരം പച്ചക്കറി വിത്തുകളും സംഘടിപ്പിച്ച് കൃഷി ആരംഭിച്ചു. അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളെ കൃഷികാര്യങ്ങളിൽ സഹായിച്ചു. കൃഷിയുടെ ഓരോ ഘട്ടവും കുട്ടികൾ നിരീക്ഷിച്ച് മനസ്സിലാക്കി. എല്ലാവരുടേയും പ്രവർത്തനഫലമായി നല്ല വിളവ് ലഭിച്ചു. കാർഷിക ക്ലബ്ബിനെ എല്ലാവരും പ്രശംസിച്ചു. അതോടൊപ്പം പച്ചക്കറി കൃഷി എല്ലാവരുടേയും വീടുകളിലും നടപ്പാക്കുന്നതിന് വിദ്യാലയം തീരുമാനിച്ചു. പ്രവർത്തനങ്ങൾ പ്രീപ്രൈമറി 1.നിങ്ങളുടെ വീട്ടിലും ചുറ്റുപാടും കാണുന്ന പച്ചക്കറികൾ നിരീക്ഷിക്കുക. അവയുടെ പേര് കണ്ടെത്തുക. ( രക്ഷിതാക്കളെ പറഞ്ഞ് കേൾപ്പിച്ചാൽ മതി ) 2. ഏതെങ്കിലും ഒരു പച്ചക്ക

പുതിയ രചനകൾ

Image
             ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ രചനകൾ ഇവിടെ പങ്കിടുകയാണ്. കുട്ടികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ സൃഷ്ടികളാണ് ഇവ. ആയതിനാൽ തെറ്റ് തിരുത്തലുകൾ നടത്താൻ അവസരം ലഭിച്ചിട്ടില്ല. ആയതിനാൽ അത് പരിഗണിച്ച് വേണം ഈ സൃഷ്ടികളെ വിലയിരുത്താൻ.

കുട്ടികളുടെ രചനകൾ നാലാം ദിവസം

Image
പരിസരപഠനവുമായി ബന്ധപ്പെട്ട് നാലാം ദിവസം കുട്ടികൾ നടത്തിയ ശ്രദ്ധേയമായ രചനകൾ...