Posts

Showing posts from June, 2020

Online Class - June 30

Image
ഇന്നത്തെ ക്ലാസ്സുകൾ Std 1 Std 2 Std 3 Std 4

Online Class - June 29

Image
ഇന്നത്തെ ക്ലാസ്സുകൾ.... Std. 1 Std. 2 Std 3 Std.4

Online Class - June 26

Image
പ്രിയ രക്ഷിതാക്കളേ, കുട്ടികളേ, ഇന്നത്തെ ക്ലാസ്സുകൾ ക്ലാസ്സ് 1 ക്ലാസ്സ് 2 ക്ലാസ്സ് 3 ക്ലാസ്സ് 4

Online Class June 25

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,  പ്രൈമറി ക്ലാസ്സിന് ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ മുതൽ നമ്മൾ പ്രീപ്രൈമറി ക്ലാസ്സിനും ക്ലാസ്സ് ആരംഭിച്ചു. തുടക്കം എന്ന നിലയിൽ പൊതുവായ പ്രവർത്തനങ്ങളാണ് നൽകി വന്നത്. പക്ഷേ ഇനി കുറച്ചു കൂടി കൃത്യമായി പാഠഭാഗങ്ങളിലേക്ക് പോകേണ്ടതായിട്ടുണ്ട്. ആയതിനാൽ പ്രീപ്രൈമറി ക്ലാസ്സുകൾ ഇനി മുതൽ അവരുടെ ക്ലാസ്സ് ഗ്രൂപ്പിൽ കുറച്ചു കൂടി സജീവമായി വിഷയകേന്ദ്രീകൃതമായി കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. എൽ.കെ.ജി. യ്ക്കും യു.കെ.ജി. യ്ക്കും പ്രത്യേകം ക്ലാസ്സുകളാണ് നടത്തുന്നത്. അതുകൊണ്ട് പൊതുവായ ക്ലാസ്സുകൾ ഇനി മുതൽ പ്രീപ്രൈമറിയ്ക്ക് ഉണ്ടാവില്ല. ക്ലാസ്സ് ടീച്ചർമാർ അതാത് ക്ലാസ്സ് ഗ്രൂപ്പിൽ രാവിലെ തന്നെ പ്രവർത്തനങ്ങൾ നൽകുന്നതാണ്. എല്ലാവരും ഈ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകാർക്ക് ആർക്കെങ്കിലും ക്ലാസ്സുകൾ ടിവിയിൽ കാണാൻ കഴിയാതെ വന്നാൽ അവർക്ക് നമ്മുടെ ഈ ബ്ലോഗിലൂടെ തുടർന്നും ക്ലാസ്സുകൾ കാണാവുന്നതാണ്. ഇനി ഇന്നത്തെ ക്ലാസ്സുകൾ പ്രീപ്രൈമറി ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online Class - June 24

Image
ഇന്നത്തെ ക്ലാസ്സുകൾ പ്രീപ്രൈമറി ഒന്നാം ക്ലാസ് ഇവിടെ ക്ലിക്ക് ചെയ്യുക രണ്ടാം ക്ലാസ്  ഇവിടെ ക്ലിക്ക് ചെയ്യുക മൂന്നാം ക്ലാസ്സ് ഇവിടെ ക്ലിക്ക് ചെയ്യുക  നാലാം ക്ലാസ്സ് ഇവിടെ ക്ലിക്ക് ചെയ്യുക

Online Class - June 23

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ക്ലാസ്സുകൾ പ്രീപ്രൈമറി ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online Class - 22/06/2020

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ഓൺലൈൻ ക്ലാസ്സുകൾ..... പ്രീപ്രൈമറി ക്ലാസ്സ് കണ്ടല്ലോ ...... ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക...... പ്രവർത്തനങ്ങൾ ചെറിയ കുടുംബത്തിൽ ആരൊക്കെയുണ്ട്? വലിയ കുടുംബത്തിൽ ആരൊക്കെയുണ്ട്? ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

കുട്ടികളിൽ എങ്ങനെ വായനശീലം വളർത്താം

കുട്ടികളിൽ വായനാശീലം വളർത്താൻ      വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന് കുട്ടി കവിതയിലൂടെ പറഞ്ഞുവെച്ചത് കുഞ്ഞുണ്ണി മാഷാണ്. മനുഷ്യന്റെ വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ വായനക്ക് പ്രധാന പങ്കുണ്ട്. കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട ശീലങ്ങളിൽ ഒന്നാണ് വായന. നിങ്ങൾ വളർത്തുന്നത് നിങ്ങളുടെ മകനെയോ മകളെയോ അല്ല നാളെയുടെ പൗരനെയാണെന്ന് മറക്കാതിരിക്കുക. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്താനുള്ള ചില കുറുക്കു വഴികൾ  ഉറക്കെ വായിച്ചു കേൾപ്പിക്കുക      കുട്ടികൾ വായിക്കാൻ പഠിക്കുന്നതിനു മുമ്പു തന്നെ അവരെ വായനയുടെ ലോകത്തേക്ക് എത്തിക്കുവാൻ കഴിയും. കുട്ടി കഥകളും കവിതകളും ഈണത്തിൽ ഉറക്കെ വായിച്ചു കേൾപ്പിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. വായിക്കുമ്പോള്‍ ഭാവവും ഉച്ചാരണവും പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ കുട്ടികഥകളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്ന കുട്ടികൾ സ്വയം അക്ഷരങ്ങൾ കൂട്ടിവായിച്ച് അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കും. വായിച്ചു കേട്ടതിനെ കുറിച്ച് തിരച്ചു പറഞ്ഞ് കേൾപ്പിക്കുവാനും കുട്ടികളോട് ആവശ്യപ്പെടാം. ഇത് അവരുടെ ഭാഷാ പ്രാവിണ്യം വളർത്താൻ സഹായകമാകും

Online Class - June 19

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ക്ലാസ്സിലേക്ക് കടക്കാം... പ്രീ പ്രൈമറി കുട്ടികൾക്ക് ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ്  നാലാം ക്ലാസ്സ് 

വായന പക്ഷാചരണം

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്ന് ജൂൺ 19..... ദേശീയ വായന ദിനം. കേരളത്തെ വായനയിലേക്ക് നയിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരുടെ ചരമദിനം. നമ്മുടെ വിദ്യാലയം വർഷം മുഴുവൻ നീളുന്ന വായന പരിപോഷണ പരിപാടികളാണ് ഏറ്റെടുക്കുന്നത്. അതിന് മുന്നോടിയായി രണ്ടാഴ്ച കാലം നീണ്ടുനിൽക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ശ്രീ. ഷാജി മഞ്ജരി ഉദ്ഘാടനം ചെയ്യുന്നു. മൂന്നാം ക്ലാസ്സിലെ കുട്ടികളുടെ ഓൺലൈൻ അസംബ്ലിയിലാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. അസംബ്ലിയും ഉദ്ഘാടനവും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... വായന ദിനത്തിന്റെ പോസ്റ്റർ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രധാന പരിപാടികൾ പുസ്തക വിതരണം - പ്രീ പ്രൈമറി മുതൽ എല്ലാ ക്ലാസ്സുകൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. രക്ഷിതാക്കൾക്ക് നിശ്ചിത ദിവസം സ്കൂളിലെത്തി പുസ്തകം കൈപ്പറ്റാം. വായിച്ചതിനു ശേഷം മടക്കി നൽകി പുതിയവ വാങ്ങാം.  വായന കുറിപ്പ് തയ്യാറാക്കൽ - കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വായിച്ച പുസ്തകത്തെ കുറിച്ചുള്ള രചന ഒരു പേജിൽ കവിയാതെ എഴുതി തയ്യാറാക്കി ക്ലാസ്സ് ടീച

Online Class - June 18

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ഓൺലൈൻ ക്ലാസ്സിലേക്ക് നമുക്ക് കടക്കാം. പ്രീ പ്രൈമറി നമ്മൾ കുടുംബം അഥവാ Family യെ കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്. Family നമുക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ്. Family യിലെ സന്തോഷത്തെ കുറിച്ച് നമുക്ക് ഒരു പാട്ട് കേട്ടാലോ.... പാട്ട് ഇഷ്ടമായോ..... ഇതൊന്ന് പാടി പഠിക്കാമോ....... പാടി പഠിച്ച് ടീച്ചറിന് അയച്ചു കൊടുക്കുമല്ലോ....... താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ...... ചിത്രത്തിൽ ആരെയെല്ലാമാണ് കാണുന്നത്?   ഇതു പോലെ നിങ്ങളുടെ വീട്ടിൽ ആരെല്ലാമുണ്ട്?  അച്ഛനെയോ അമ്മയെയോ പറഞ്ഞു കേൾപ്പിക്കുക..... അവർ അത് എഴുതി ടീച്ചറിന് അയച്ചു കൊടുക്കുമല്ലോ..... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online class - June 17

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, നമുക്ക് ഇന്നത്തെ ക്ലാസ്സിലേക്ക് കടക്കാം. പ്രീ പ്രൈമറി കുട്ടികൾക്ക് പ്രിയ കൂട്ടുകാരേ, നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ വീടിനെ കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്.  വീട്ടിൽ ആരൊക്കെയാണ് ഉള്ളത്... ഓരോ വീട്ടിലും വ്യത്യാസമുണ്ടാകാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. നമുക്ക് കുടുംബം ( Family ) എന്താണെന്ന് മനസ്സിലാക്കാം. എല്ലാവർക്കും കുടുംബത്തെ കുറിച്ച് മനസ്സിലായോ...... നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് ..... എല്ലാവരേയും കുറിച്ച് ഒന്ന് പറഞ്ഞ് നോക്കൂ..... വീട്ടിൽ ഉള്ള എല്ലാവരുടേയും ചിത്രം വരയ്ക്കാമോ..... നിങ്ങളുടെ Family യെ കുറിച്ച് പറയുന്നതും Family ചിത്രവും ടീച്ചർക്ക് അയച്ചു കൊടുക്കുമല്ലോ..... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online Ciass - June 16

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ പ്രീ പ്രൈമറി കുട്ടികളുടേയും 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളുടേയും പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു. പ്രീ പ്രൈമറി കുട്ടികൾക്ക്  ഇന്നലെ നമ്മൾ വീടിനെ കുറിച്ച് പാട്ടുകൾ കേട്ടിരുന്നല്ലോ... ഒരു പാട്ട് കൂടി നമുക്ക് കേൾക്കാം.... പാട്ട് ഇഷ്ടമായോ.... വീടിനെ കുറിച്ച് ഇന്നലെയും ഇന്നുമായി കേട്ട പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് പാടി പഠിച്ച് നിങ്ങളുടെ ടീച്ചർക്ക് വീഡിയോ എടുത്ത് അയച്ചു കൊടുക്കുക.... മലയാളമോ ഇംഗ്ലീഷോ ആകാം. ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online Class - June 15

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്ന് ചാനൽ വഴി ക്ലാസ്സ് കാണാൻ കഴിയാത്തവർക്കും ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിക്കുന്നവർക്കുമായി ക്ലാസ്സുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. ഒപ്പം പ്രീപ്രൈമറി ക്ലാസ്സുകളുടെ പ്രവർത്തനങ്ങളും നൽകുന്നു. പ്രീപ്രൈമറി കുട്ടികൾക്ക് എല്ലാവർക്കും വീട് ഇഷ്ടമാണല്ലോ.... വീടിനെ കുറിച്ചാണ് ഇന്നത്തെ പ്രവർത്തനങ്ങൾ ആദ്യമായി വീടിനെ കുറിച്ചുള്ള ഗാനം കേൾക്കാം.... ഇനി ഇംഗ്ലീഷിൽ ഒരു പാട്ടായാലോ.... നമ്മുടെ വീട്ടിലുള്ളവരെ പരിചയപ്പെടുത്തുന്ന ഒരു ഗാനം കൂടി നമുക്ക് കാണാം... ഇനി പ്രവർത്തനങ്ങളിലേക്ക്...... താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... അതുപോലെ ഒരു വീട് വരച്ചാലോ...... എല്ലാവരും വരച്ച് നിറം കൊടുത്ത് ടീച്ചറിന് അയച്ചു കൊടുക്കുക.... എൽ.കെ.ജി. കുട്ടികൾക്ക് രക്ഷിതാക്കൾ വരച്ചുകൊടുത്ത് അവരെക്കൊണ്ട് നിറം കൊടുപ്പിച്ചാൽ മതി... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

പരിസ്ഥിതി ദിനാഘോഷം

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, നമ്മുടെ വിദ്യാലയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനായി നടത്തിയ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട മത്സരങ്ങളുടെ ശ്രദ്ധേയമായ അവതരണങ്ങൾ.....

പരിസ്ഥിതിദിന ക്വിസ്

പരിസ്ഥിതിദിന ക്വിസിന്റെ ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. മൂന്ന് വിഭാഗങ്ങളായാണ് മത്സരം. പ്രീപ്രൈമറി ക്ലാസ്സുകളുടെ ചോദ്യങ്ങൾ രക്ഷിതാക്കൾ കുട്ടികളോട് ചോദിച്ച് അവർ പറയുന്ന ഉത്തരം അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്യണം. ഒന്നാം ക്ലാസ്സുകാർക്കും ആവശ്യമായ സഹായം നൽകണം. രണ്ടാം ക്ലാസ്സ് മുതലുള്ള കുട്ടികൾ സ്വയം ചോദ്യം വായിച്ച് ഉത്തരങ്ങൾ അടയാളപ്പെടുത്തേണ്ടതാണ്. ചോദ്യങ്ങൾ കാണുന്നതിന് താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. പ്രീപ്രൈമറി 1,2 ക്ലാസ്സുകൾ 3,4 ക്ലാസ്സുകൾ

GLPS Mararikulam Online Assembly

Image

Online Class - June 5

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്ന് കറണ്ടില്ലാതിരുന്നതിനാൽ ഏതാനും കുട്ടികൾക്ക് ക്ലാസ്സ് കാണാൻ കഴിയാത്ത സാഹചര്യമുണ്ടായതായി മനസ്സിലാക്കുന്നു. അവർക്ക് കാണുന്നതിനായി ക്ലാസ്സുകളുടെ വീഡിയോ ഇവിടെ ചേർക്കുന്നു. ക്ലാസ്സ് കണ്ടതിനു ശേഷം പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലാസ്സ് ടീച്ചറിന് അയച്ചു കൊടുക്കുക... ഒപ്പം അവ സൂക്ഷിച്ചു വെയ്ക്കുകയും വേണം. പ്രീ പ്രൈമറി കുട്ടികൾക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... പാട്ട് ഇഷ്ടമായോ.... പ്രവർത്തനങ്ങൾ എൽ.കെ.ജി.  കുടയുടെ ചിത്രം വരച്ച് നിറം നൽകുക.... യു.കെ.ജി. മഴയെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന ഒരു പാട്ട് പാടി ടീച്ചർക്ക് അയച്ചു കൊടുക്കുക.... ക്ലാസ്സ് 1 ക്ലാസ്സ് 2 ക്ലാസ്സ് 3 ക്ലാസ്സ് 4

ലോക പരിസ്ഥിതി ദിനം

Image
പ്രിയ കുട്ടികളേ,  എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ച് വരികയാണല്ലോ.... എല്ലാവർക്കും പരിസ്ഥിതി ദിനത്തിന്റെ ആശംസകൾ നേരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നാം അറിയേണ്ട കാര്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലൂടെ പങ്കു വെയ്ക്കുന്നത്. ഇവ മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്.  എല്ലാ വർഷവും  ജൂൺ 5  ആണ്  ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നത്.  പരിസ്ഥിതി  പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.  ഐക്യരാഷ്ട്രസഭ  ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം  ആഗോളതാപനം  ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം

Online Class - June 4

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്ന് വിക്ടേഴ്സ് ചാനലിലൂടെ  തത്സമയം ക്ലാസ്സ് കാണാൻ കഴിയാത്തവർക്കായി ക്ലാസ്സുകളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു. പ്രീപ്രൈമറി ക്ലാസ്സുകാർക്കുള്ള പ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീ പ്രൈമറി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക..... Rhyme ഇഷ്ടമായോ...... എല്ലാവരും ഈ rhyme നല്ലതു പോലെ പാടി പഠിച്ചതിനു ശേഷം റെക്കോർഡ് ചെയ്ത് ടീച്ചർമാർക്ക് അയച്ചു തരിക..... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online Class - June 3

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്ന് ചാനലിലൂടെ ക്ലാസ്സ് കാണാൻ കഴിയാത്തവർക്ക് വേണ്ടി ക്ലാസ്സുകൾ താഴെ ചേർക്കുന്നു. കണ്ടതിനു ശേഷം പ്രവർത്തനങ്ങൾ ചെയ്യുമല്ലോ.... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ് പ്രീപ്രൈമറി ക്ലാസ്സുകൾക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... വീഡിയോ ഇഷ്ടമായോ....  ഈ പഴങ്ങളൊക്കെ നിങ്ങൾക്കിഷ്ടമാണോ? പ്രവർത്തനങ്ങൾ എൽ.കെ.ജി. ഈ വീഡിയോയിൽ കണ്ട പഴങ്ങളുടെ പേര് പറയുക.... യു.കെ.ജി. ഈ വീഡിയോയിൽ കണ്ട പഴങ്ങളുടെ പേര് എഴുതുക....

Online Class - June 2

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലേക്ക് നൽകിയ ക്ലാസ്സുകൾ കാണാൻ കഴിയാതിരുന്നവർക്കായി ക്ലാസ്സുകൾ ചുവടെ ചേർക്കുന്നു. ക്ലാസ്സുകൾക്ക് ശേഷം സംശയങ്ങൾ ഉണ്ടെങ്കിൽ ക്ലാസ്സ് ഗ്രൂപ്പിലോ ടീച്ചറോട് നേരിട്ടോ ചോദിച്ച് പരിഹരിക്കണം. എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെങ്കിൽ അത് ചെയ്ത് പൂർത്തീകരിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ തന്നെ പോസ്റ്റ് ചെയ്യണമെന്ന് അറിയിക്കുന്നു. പ്രീ പ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തനം അവസാനം ചേർത്തിട്ടുണ്ട്. ഒന്നാം ക്ലാസ്സ്  രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ് പ്രീപ്രൈമറി ഇന്ന് നമ്മൾ സ്വയം പരിചയപ്പെടുത്തുന്ന ഒരു പ്രവർത്തനമാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ നിങ്ങളെ സ്വയം പരിചയപ്പെടുത്തുന്ന ചെറിയ വീഡിയോ എടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്യുക...

Online Classes - June 1

Image
പ്രിയ രക്ഷിതാക്കളേ, കുട്ടികളേ, ഈ അധ്യയന വർഷം നമ്മെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാലയം തുറക്കാനാകാത്ത അവസ്ഥ കുട്ടികളെ സാരമായി ബാധിക്കുക തന്നെ ചെയ്യും. നേരിട്ടുള്ള പഠനമാണല്ലോ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. എങ്കിലും കേരള ഗവൺമെന്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ഓൺലൈൻ പഠനപ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കാര്യമായ മുന്നേറ്റം ഈ രംഗത്ത് നടത്തിയിരിക്കുന്നു. അതിനോട് ചേർന്നുകൊണ്ട് നമ്മുടെ വിദ്യാലയവും മുന്നോട്ട് പോകുകയാണ്. ചില കുട്ടികൾക്കെങ്കിലും പല കാരണങ്ങളാൽ ക്ലാസ്സുകൾ കാണാൻ കഴിയാതെ വരാൻ സാധ്യതയുണ്ട്. അവർക്കായി എല്ലാ ദിവസവും ക്ലാസ്സുകളുടെ ലിങ്കുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. അത് കാണുകയും അതിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ചെയ്ത് ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കുകയും വേണം. നമ്മുടെ പ്രീ പ്രൈമറി കുട്ടികൾക്ക് സംസ്ഥാന തലത്തിൽ ക്ലാസ്സുകൾ ഇല്ല. എന്നാൽ നമ്മുടെ വിദ്യാലയം എല്ലാദിവസവും അവർക്കുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ച് പ്രവർത്തിച്ചാൽ ഈ കോവിഡ് കാലത്തെ വിദ്യാഭ്യാസവും നമുക്