Posts

Showing posts from June, 2021

വായന കാർഡ് - ചിന്നുക്കുരുവിയുടെ പിറന്നാൾ

Image
 കുട്ടികൾക്ക് വായിച്ചു കൊടുക്കാനും വായിച്ചു രസിക്കാനും ഒരു വായന കാർഡ് കൂടി...

ലോക ലഹരി വിരുദ്ധ ദിനം - ക്വിസ്

Image
 ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയുടെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനും ലഹരിക്കെതിരെയുള്ള മനോഭാവം വളർത്തുന്നതിനും സഹായകമായ ഒരു ക്വിസ് കുട്ടികൾക്കായി പങ്കുവെയ്ക്കുന്നു.

കുഞ്ഞിപ്പൂമ്പാറ്റ - വായന കാർഡ്

Image
 പ്രീപ്രൈമറി, 1,2 ക്ലാസ്സ് കുട്ടികൾക്ക് വായിച്ച് കൊടുക്കാനായി നല്ല ഒരു കവിത... നല്ല ഈണത്തിൽ വായിച്ചു കൊടുക്കുമല്ലോ...

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - ജൂൺ 26

Image
  പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,          ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുകയാണ്. 1989 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ചു വരുന്നു. ഓരോ വർഷവും ഓരോ മുദ്രാഗീതം ഈ ദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കാറുണ്ട്. ഈ വർഷത്തെ മുദ്രാവാക്യം ലഹരിയെ കുറിച്ചുള്ള സത്യം പങ്കുവെയ്ക്കുക..... ജീവിതങ്ങൾ രക്ഷിക്കുക.... എന്നതാണ്.            നമുക്കെല്ലാം അറിയുന്നതു പോലെ ലഹരിയുടെ ഉപയോഗം വല്ലാതെ വർദ്ധിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കുട്ടികൾ പോലും ഇക്കാര്യത്തിൽ സുരക്ഷിതരല്ല. കൌമാരത്തിലേക്ക് എത്തുന്ന കുട്ടികളെയാണ് പലപ്പോഴും ലഹരി സംഘങ്ങൾ വലയിൽ പെടുത്തുന്നത്. അതുകൊണ്ട്  ഇക്കാര്യത്തിൽ രക്ഷിതാക്കൾ വളരെ ജാഗ്രത പാലിക്കേണ്ടതാണ്.           നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വളരെ ചെറിയ കുട്ടികളാണ്. ലഹരിയെ കുറിച്ചൊന്നും അറിയാനുള്ള പ്രായം അവർക്കായിട്ടില്ല. പക്ഷേ, അവർ വളർന്നു വരുമ്പോൾ ഇത്തരം ചതിക്കുഴികളിൽ പെടാതെയിരിക്കാൻ നാം ഇപ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. മുതിർന്നവർ ചെയ്യുന്ന പല കാര്യങ്ങളും അനുകരിക്കാൻ വാസനയുള്ളവരാണ് കുട്ടികൾ. അതുകൊണ്ട് പുകവലിയും മദ്യപാനവും മറ്റ് ലഹരി വസ്തുക്

എലിയും പുലിയും

Image
 കുട്ടികൾക്ക് സ്വയം വായിക്കാനും രക്ഷിതാക്കൾക്ക് വായിച്ചു കൊടുക്കാനുമായി ഒരു വായനക്കാർഡ് കൂടി നൽകുന്നു. 

പട്ടം

Image
 പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, പ്രീപ്രൈമറി കുട്ടികൾക്ക് ചിത്രവായനയ്ക്കും 1,2 ക്ലാസ്സിലെ കുട്ടികൾക്ക് വായിച്ചും പാടിയും രസിക്കാവുന്ന ഒരു വായനക്കാർഡ് നിങ്ങൾക്കായി പങ്ക് വെയ്ക്കുന്നു. രക്ഷിതാക്കൾ ആവശ്യമായ സഹായങ്ങൾ ചെയ്യുമല്ലോ.... എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അധ്യാപകരുമായി ബന്ധപ്പെടുക...

വായന പക്ഷാചരണം

Image
  പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഈ വർഷത്തെ വായന പക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ 3 വരെ വിവിധ വായന പരിപോഷണ പരിപാടികളോടെ നാം ആഘോഷിക്കുകയാണ്. വായന പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം നമ്മളെല്ലാവരും മികച്ച വായനക്കാരാവുക എന്നതാണ്. അതിനുതകുന്ന പ്രവർത്തനങ്ങളാണ് നാം ഏറ്റെടുക്കുന്നത്. ഓരോ ക്ലാസ്സിലും വൈവിധ്യമാർന്ന വായന പ്രവർത്തനങ്ങൾ നടപ്പിലാക്കണം. പ്രീപ്രൈമറി, 1,2 ക്ലാസ്സുകൾ, 3,4 ക്ലാസ്സുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവരുടെ നിലവാരത്തിന് ഉതകുന്ന രസകരമായ പ്രവർത്തനങ്ങളാണ് നൽകേണ്ടത്. ഇത് എന്തെല്ലാം ആയിരിക്കണം എന്നത് കുട്ടികളും ക്ലാസ്സ് ടീച്ചറും രക്ഷിതാക്കളും ചേർന്ന് ആലോചിക്കണം.  ചിത്രവായന ശ്രാവ്യ വായന ( വായനക്കാർഡുകൾ, ചെറിയ ബാലസാഹിത്യകൃതികൾ)  കുട്ടിക്കവിതാലാപനം കഥപറച്ചിൽ പ്രശ്നോത്തരി പദ്യം ചൊല്ലൽ ചിത്രരചന കവിതാരചന കഥാരചന എന്നിങ്ങനെ കുട്ടികൾക്ക് താൽപര്യമുള്ള എല്ലാ പ്രവർത്തനങ്ങളും നമുക്ക് സംഘടിപ്പിക്കാൻ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളുടെ പരിപൂർണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇതെല്ലാം വിജയിപ്പിക്കാൻ കഴിയൂ. കൂടാതെ രക്ഷിതാക്കൾക്കായി  അമ്മ വായന ( കുട്ടികൾക്ക് കഥ, കവിത,....... മുതലായവ വായിച്ച

ലോക പരിസ്ഥിതി ദിന ക്വിസ്

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,        ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യലയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിലേക്ക് സ്വാഗതം. രണ്ട് തലങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രീപ്രൈമറിയും എൽ പി തലവും. പ്രീപ്രൈമറിയിൽ 5 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രക്ഷിതാക്കൾ കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ രേഖപ്പെടുത്തുന്ന രീതിയാണ് വേണ്ടത്. അതിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കുട്ടികളെ കാണിക്കാവുന്നതാണ്. കുട്ടികൾ പറയുന്ന ഉത്തരങ്ങൾ മാത്രമേ രേഖപ്പെടുത്താവൂ.       എൽ.പി. തലത്തിൽ 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തനിയെ വായിച്ചു ചെയ്യാൻ കഴിയുന്ന കുട്ടികൾക്ക് സ്വയം ചെയ്യാവുന്നതാണ്. ഒന്നാം ക്ലാസ്സ് പോലെ വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് രക്ഷിതാക്കൾ ചോദ്യങ്ങൾ വായിച്ചു കൊടുക്കുകയും കുട്ടികൾ പറയുന്ന ഉത്തരങ്ങൾ മാത്രം സബ്മിറ്റ് ചെയ്യുകയും വേണം.              പ്രത്യേകം ഓർക്കുക.... ഇത് കുട്ടികളുടെ മത്സരമാണ്.... രക്ഷിതാക്കൾ അനാവശ്യമായി ഇടപെട്ടാൽ കുട്ടികളുടെ പഠനം തടസ്സപ്പെടും. ക്വിസ്സിൽ ജയിക്കുക എന്നതിനേക്കാൾ കൂടുതൽ പരിശ്രമിക്കാൻ അവരെ പ്രാപ്തരാക്കുന്നതാണ് പ്രധാനം.         എല്ലാവർക്കും

World Environment Day 2021

Image