Posts

Showing posts from September, 2019

സാമൂഹ്യശാസ്ത്ര ക്വിസ്

സ്കൂളിൽ ഈ ആഴ്ച നടക്കുന്ന സാമൂഹ്യ ശാസ്ത്ര ക്വിസിന് പരിശീലിക്കുന്നതിനായി ചോദ്യമാതൃകകൾ ചുവടെ ചേർക്കുന്നു. ക്വിസ് 1 ക്വിസ് 2 ക്വിസ് 3

ശാസ്ത്രക്വിസ്

സ്കൂളിൽ ഈ ആഴ്ച നടക്കുന്ന ശാസ്ത്ര ക്വിസിന് പരിശീലിക്കുന്നതിനായി ചോദ്യമാതൃകകൾ ചുവടെ ചേർക്കുന്നു. ക്വിസ് 1 ക്വിസ് 2 ക്വിസ് 3 ക്വിസ് 4 ക്വിസ് 5

ഗണിതശാസ്ത്ര ക്വിസ്

ഈ ആഴ്ച സ്കൂളിൽ നടത്തപ്പെടുന്ന ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലിക്കുന്നതിനുള്ള ചോദ്യമാതൃകകൾ ചുവടെ ചേർക്കുന്നു. ക്വിസ് 1 ക്വിസ് 2 ക്വിസ് 3 ക്വിസ് 4 ക്വിസ് 5 ക്വിസ് 6

Onam 2019

Image

അടുക്കള നവീകരണം

Image
                       സ്കൂളിലെ അടുക്കള പെയിൻറിംഗ് കുറച്ച് മോശമായ അവസ്ഥയിലായിരുന്നു. സ്കൂളിനെ സ്നേഹിക്കുന്ന ഒരു അഭ്യുദയകാംക്ഷിയോട് പിടിഎ വൈസ് പ്രസിഡണ്ട് സിന്ധു ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ വളരെ സന്തോഷത്തോടുകൂടി അത് ചെയ്തു തരുവാൻ അവർ സന്നദ്ധയായി. കുറച്ചുനാൾമുമ്പ് മുമ്പ് തന്നെ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ മഴ മൂലം നടന്നില്ല. ഇപ്പോൾ അവധിയാണെങ്കിലും ഓണം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കായി മനോഹരവും വൃത്തിയും വെടിപ്പുമുള്ള ഒരു അടുക്കള രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ അഭ്യുദയകാംക്ഷിക്കും പി ടി എ വൈസ് പ്രസിഡൻറ് സിന്ധുവിനും നന്ദി..... ഒരു ദിവസം കൊണ്ട് ജോലി പൂർത്തിയാക്കിയ ഉണ്ണിയ്ക്കും ടീമിനും പ്രത്യേക നന്ദി....

അധ്യാപകദിനാഘോഷം

Image
                     ഇന്ന് മാരാരിക്കുളം ഗവ. എൽ പി സ്കൂളിൽ നടന്ന അധ്യാപക ദിനാഘോഷം..... മുൻ പ്രഥമാധ്യാപിക ജാൻസമ്മ ടീച്ചറിനെ അസംബ്ലിയിൽ വെച്ച് ആദരിച്ചു. എല്ലാ അധ്യാപകരെയും കുട്ടികൾ പൂച്ചെണ്ടും സമ്മാനങ്ങളും നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും സർവോപരി നല്ല ഒരു അധ്യാപകനും ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണന്റെ പ്രത്യേകതകളെക്കുറിച്ചും അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജാൻസമ്മ ടീച്ചർ സന്ദേശത്തിലൂടെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. എസ് എം സി അംഗങ്ങളായ വിജി, മഞ്ജുള, രമ്യ തുടങ്ങിയവർ പരിപാടികൾ ക്ക് നേതൃത്വം നൽകി.

ഓണാഘോഷം... മത്സരങ്ങൾ....

Image
                  മാരാരിക്കുളം ഗവ.എൽ പി സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സെപ്റ്റംബർ രണ്ടാം തീയതി ലളിതമായി നടന്നു. പ്രളയത്തിൽ കൈത്താങ്ങാകാനായി ദുരിതാശ്വാസ നിധി സമാഹരണം ആരംഭിച്ചു. പ്രളയ പുനരുദ്ധാരണ പ്രതിജ്ഞ ഏറ്റു ചൊല്ലി. വിദ്യാഭ്യാസ മന്ത്രിയുടെ ഓണ സന്ദേശം വായിച്ചു കേട്ടു. ഓണപ്പാട്ട്, കസേര കളി, തൊപ്പി കൈമാറ്റം, നാരങ്ങ സ്പൂൺ ഓട്ടം തുടങ്ങിയ മൽസരങ്ങൾ നടന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട മൽസരങ്ങൾ കുട്ടികൾ നന്നായി ആസ്വദിച്ചു. ഇടവേളകളിൽ പാട്ടിനൊത്ത് ചുവടുകൾ വെച്ചും കളിച്ചും ചിരിച്ചും ആഘോഷതിമിർപ്പിലായിരുന്നു കുട്ടികൾ..... എല്ലാ കുട്ടികളേയും സ്കൂളിൽ എത്തിച്ച രക്ഷിതാക്കൾക്കും പരിപാടികൾക്ക് നേതൃത്വം നൽകിയ പിടിഎ അംഗങ്ങൾക്കും പ്രത്യേക നന്ദി.....ഇനി ആറാം തീയതിയും ഓണപ്പരിപാടികൾ തുടരും. പൂക്കളം ഒരുക്കലും ഓണ സദ്യയും അന്നാണ്. മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ഓണാഘോഷം രണ്ടാംഘട്ടം 6/9/2019 വെള്ളിയാഴ്ച നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. നാട്ടിൽ നിന്നും സംഘടിപ്പിച്ച പൂക്കൾ മാത്രമാണ് പൂക്കളത്തിന് ഉപയോഗിച്ചത്. പിന്നീട് വടംവലി വലി മത്സരം സംഘടിപ്പിച്ചു. കുട്