Posts

Showing posts from 2022

സുബ്ബൻ കരടി

Image
 ഇന്നത്തെ കഥ പ്രവർത്തനങ്ങൾ പ്രീപ്രൈമറി  വാഴപ്പഴത്തിന്റെ ചിത്രത്തിന് നിറം നൽകുക 1,2 ക്ലാസ്സുകൾ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1. ആരാണ് നടക്കാൻ ഇറങ്ങിയത്? 2.പാടത്ത് എന്തു കണ്ടപ്പോഴാണ് സുബ്ബന് കൊതിയായത്? 3.രങ്കൻ മുട്ടൻ വടിയുമായി വരാൻ കാരണമെന്താണ്? 3,4 ക്ലാസ്സുകൾ വാഴക്കലയുമായി നിൽക്കുന്ന സുബ്ബന്റെ അടുത്തേക്ക് മുട്ടൻ വടിയുമായി രങ്കൻ ഓടി വന്നു. അവർ തമ്മിൽ നടക്കാൻ ഇടയുള്ള സംഭാഷണം എഴുതുക.

സൈക്കിൾ

Image
 ഇന്ന് ഒരു കഥ വായിച്ചാലോ.... പ്രവർത്തനങ്ങൾ പ്രീപ്രൈമറി സൈക്കിളിന്റെ ഒരു വീൽ വരച്ച് നിറം നൽകുക.... 1,2 ക്ലാസ്സുകൾ സലിം തിരിച്ചു വന്നപ്പോൾ സൈക്കിളും സലിമും തമ്മിൽ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. സംഭാഷണം എഴുതുക. 3,4 ക്ലാസ്സുകൾ  സലിം അന്ന് എങ്ങനെയായിരിക്കും വീട്ടിലേക്ക് പോയത്? കഥ പൂർത്തിയാക്കുക...

കുരങ്ങൻ

Image
 ഇന്ന് ഒരു കഥയാണ്. വായിച്ച് ആസ്വദിക്കുക. 3,4 ക്ലാസ്സിലെ കുട്ടികൾ ചെറിയ ഒരു വായന കുറിപ്പ് തയ്യാറാക്കുക.

അറിവ്

Image
 കഥ വായിച്ചല്ലോ..... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീ പ്രൈമറി, 1,2 ക്ലാസ്സുകൾ കഥയിൽ ആരെയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്? എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്? 3,4 ക്ലാസ്സുകൾ ഈ കഥയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക....
Image
 ഇന്നത്തെ കഥ വായിച്ചല്ലോ.... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീ പ്രൈമറി പട്ടത്തിന്റെ ചിത്രം വരച്ച് നിറം നൽകുക 1,2 ക്ലാസ്സുകൾ ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ആരാണ്.... എന്തുകൊണ്ട്... 3,4 ക്ലാസ്സുകൾ ഇതുപോലെ മറ്റൊരു കഥ നിങ്ങൾക്ക് പറയാമോ...

എബി

Image
  കഥ വായിച്ചല്ലോ.... നിങ്ങളുടെ വീട്ടിലും പഴങ്ങൾ തരുന്ന മരങ്ങളുണ്ടോ....  ഏതെല്ലാമാണവ.... പ്രവർത്തനങ്ങൾ പ്രീ പ്രൈമറി നിങ്ങളുടെ വീട്ടിലുള്ള പഴങ്ങൾ തരുന്ന മരങ്ങൾ ഏതെല്ലാമാണ്? ഏതെങ്കിലും ഒന്നിന്റെ ചിത്രം വരയ്ക്കുക.... 1,2 ക്ലാസ്സുകൾ നിങ്ങളുടെ വീട്ടിലുള്ള നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴം നൽകുന്ന ഒരു മരത്തെ കുറിച്ച് വിവരണം തയ്യാറാക്കുക. 3,4 ക്ലാസ്സുകൾ വയറു വേദന തീർന്ന് പഴങ്ങൾ കഴിക്കാനായി എത്തിയ എബിയും ചാമ്പമരവും തമ്മിലുള്ള സംഭാഷണം എഴുതുക....

മഴ

Image
 പ്രിയ കുട്ടികളേ, ഇന്നു മുതൽ വായനയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബ്ലാഗിലൂടെ നൽകുന്നത്. താഴെ കൊടുത്തിരിക്കുന്ന വായന കാർഡ് എല്ലാവരും വായിക്കുക. തുടർന്ന് പ്രവർത്തനങ്ങൾ ചെയ്യുക. രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് പ്രീ പ്രൈമറി കുട്ടികൾക്ക് രക്ഷിതാക്കൾ വായിച്ചു കൊടുക്കണം. 1,2 ക്ലാസ്സുകാർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം.  പ്രവർത്തനങ്ങൾ പ്രീ പ്രൈമറി പാട്ട് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിക്കുക. 1,2 ക്ലാസ്സുകൾ പാട്ട് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിക്കുക. ഉണ്ണിക്കുട്ടൻ ഉണ്ടാക്കിയതു പോലെ ഒരു കടലാസ് തോണി നിർമിക്കുക. 3,4 ക്ലാസ്സുകൾ പാട്ട് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിക്കുക. മഴയിൽ കളിച്ച ഒരു അനുഭവം എഴുതുക.    

Rainbow

Image
 Listen and enjoy this rainbow song Activities Pre primary 1) Identify the colours of a rainbow 2)Draw the picture of a flower/ an umbrella in rainbow colour Std 1& 2 Draw and colour the picture of a beautiful sky with a rainbow Std 3&4 1) Did you enjoy the song? 2)Which colour you like most in a rainbow? Why?

Jungle

Image
  Look at this picture. This is a jungle.  Activities 1)Pre - primary         Can you identify all the animals here? Tell the names of animals and try to make sound of anyone? 2) std 1& 2      a)Draw and colour any one animal you like most?      b) Who is the longest animal in the jungle? Collect a picture of this animal and paste it on your book? 3) std 3&4      a) Make two riddles about any two animals?                                   OR    b) A rhyme about a jungle or animal?

വാഹനങ്ങൾ

Image
      അനന്ദുവും നന്ദനയും വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി. അവർ ബസിനാണ് പോയത്. നഗരത്തിലെത്തിയപ്പോൾ നല്ല തിരക്കായി. എത്ര എത്ര വാഹനങ്ങൾ..... ആളുകൾ...      യാത്ര കഴിഞ്ഞ് അമ്മയുടം വീട്ടിലെത്തിയപ്പോൾ അമ്മുമ്മ വിശേഷങ്ങൾ ചോദിച്ചു. അനന്ദു വഴിയിൽ കണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞു. കൂട്ടത്തിൽ താൻ കണ്ട വഹനങ്ങളുടെ കാര്യമാണ് അവൻ അത്ഭുതത്തോടെ പറഞ്ഞത്.  ഏതെല്ലാം വാഹനങ്ങളെ കുറിച്ചൊക്കെ ആയിരിക്കാം അനന്ദു പറഞ്ഞിട്ടുണ്ടാകുക... പ്രവർത്തനങ്ങൾ പ്രീപ്രൈമറി നിങ്ങൾക്ക് ചുറ്റും നിങ്ങൾ കാണുന്ന വാഹനങ്ങൾ ഏതെല്ലാമാണ്? നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം ഏതാണ് ? എന്തുകൊണ്ട് ? അമ്മയെയോ അച്ചനെയോ പറഞ്ഞ് കേൾപ്പിക്കുക. 1,2 ക്ലാസ്സുകൾ നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക. വാഹനങ്ങളെ ചക്രങ് ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുക. 3,4 ക്ലാസ്സുകൾ   നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക. വാഹനങ്ങളിൽ വ്യത്യസ്തമായ ഇന്ധനങ്ങൾ ഉപയോഗിക്കാറുണ്ട്. പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇന്ധനം വേണ്ടാത്ത വാഹനങ്ങളുമുണ്ട്. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ  വാഹനങ്ങളെ തരം തിരി

പിറന്നാൾ

Image
       മീനു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അവളുടെ പിറന്നാൾ അടുത്ത തിങ്കളാഴ്ചയാണ്. എന്നാൽ എല്ലാവരും ആഘോഷിക്കുന്നതു പോലെ വലിയ പിറന്നാൾ ആഘോഷങ്ങളൊന്നും ഒരുക്കാൻ അവളുടെ അച്ഛനും അമ്മയ്ക്കും കഴിയുമായിരുന്നില്ല.അവളാകട്ടെ അതൊന്നും പറഞ്ഞ് അവരെ വിഷമിപ്പിച്ചുമില്ല.     അങ്ങനെ പിറന്നാൾ ദിനമെത്തി. രാവിലെ അച്ഛനും അമ്മയും നൽകിയ ചക്കരയുമ്മയുമായി അവൾ സ്കൂളിലെത്തി. ക്ലാസ്സിൽ കയറിയ മീനു അതിശയിച്ചു പോയി. ക്ലാസ്സ് മുറി മനോഹരമായി അലങ്കരിച്ചിരിക്കുന്നു.  കുട്ടികളെല്ലാവരും അവൾക്ക് ആശംസകൾ നേർന്നു. ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി.     മീനുവിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ പിറന്നാൾ ആയിരുന്നു അന്നത്തേത്. പ്രവർത്തനങ്ങൾ പ്രീപ്രൈമറി, 1.2 ക്ലാസ്സുകൾ മീനുവിന് നൽകാനായി ഒരു പിറന്നാൾ സമ്മാനം ഉണ്ടാക്കുക. ( വീട്ടിൽ നിന്നും ലഭിക്കുന്ന പഴയ സാധനങ്ങൾ, പാഴ് വസ്തുക്കൾ, കടലാസ്, ഓല മുതലായവ ഉപയോഗിച്ച് നിർമിച്ചാൽ മതിയാകും. ) 3,4 ക്ലാസ്സുകൾ മീനുവിന്റെ പിറന്നാളിന് നൽകുന്നതിനായി മനോഹരമായ ഒരു ആശംസാ കാർഡ് നിർമിക്കുക.

നാണയങ്ങൾ.... നോട്ടുകൾ.....

Image
       പ്രിയ കുട്ടികളേ, മുകളിലെ ചിത്രത്തിൽ എന്താണ് കാണുന്നത്? ഇത്തരം നാണയങ്ങളും നോട്ടുകളും നിങ്ങളുടെ കയ്യിലുണ്ടോ?  ഏതെല്ലാമാണ് നിങ്ങളുടെ കയ്യിലുള്ളത്?  എന്തിനാണ് നാണയങ്ങളും നോട്ടുകളും ഉപയോഗിക്കുന്നത്? പ്രവർത്തനങ്ങൾ പ്രീപ്രൈമറി 1.നിങ്ങളുടെ കയ്യിലുള്ള ഒരു നാണയത്തെ പരിചയപ്പെടുത്തുക. 2.ഏറ്റവും ചെറിയ നാണയത്തിന്റെ വില എത്രയാണ്? 1,2 ക്ലാസ്സുകൾ 1.ഇരുപത്  രൂപാ നോട്ടിൽ എത്ര 2 രൂപകൾ ഉണ്ട്? 2. 100 രൂപാ നോട്ട് എത്ര പത്ത് രൂപാ നോട്ടുകൾ ചേർന്നതാണ്? 3. ഏറ്റവും വലിയ നോട്ടിന്റെ വില എത്രയാണ്? 3,4 ക്ലാസ്സുകൾ രാമുവും സീതയും കൂടി ബാങ്കിൽ പണം നിക്ഷേപിക്കാൻ പോയി. അവർ നിക്ഷേപിച്ച നോട്ടുകൾ താഴെ പറയും പ്രകാരമാണ്. രാമു നിക്ഷേപിച്ചത് 500 രൂ. നോട്ടുകൾ - 3 100 രൂ. നോട്ടുകൾ - 10 50 രൂ.  നോട്ടുകൾ - 2  സീത നിക്ഷേപിച്ചത് 500 രൂ. നോട്ടുകൾ - 4 100 രൂ. നോട്ടുകൾ - 8 50 രൂ.  നോട്ടുകൾ - 5   1. ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ചത് ആര്? 2. രണ്ടുപേരും കൂടി ആകെ എത്ര രൂപാ നിക്ഷേപിച്ചു?             

Vegitables and Fruits

Image
   Look at the chart above. What are the pictures in the chart. Activities 1)Pre primary    Choose and draw any one fruit / vegetable and colour it 2)Class 1 & 2     Draw the picture of any one fruit / vegetable and write three advantage ( you can include it's shape, colour and taste) 3)Class 3&4      Can you Imagine and write a funny conversation between any two fruits/vegetables.

ചെടികൾ

Image
  നമുക്ക് ചുറ്റും എന്തെല്ലാം ചെടികളാണ് ഉള്ളത് .അല്ലേ?  നിങ്ങൾ അവയെ നിരീക്ഷിച്ചിട്ടുണ്ടോ ? ഇന്ന് പ്രകൃതി നിരീക്ഷണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പടുത്തിയിട്ടുള്ളത്. പ്രീപ്രൈമറി നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളാണ് ഉള്ളത് ? അവയുടെ പേരുകൾ മനസ്സിലാക്കുക. ആ പേരുകൾ പറയുക. 1,2 ക്ലാസ്സുകൾ  നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളും വൃക്ഷങ്ങളുമാണുള്ളത് ? കണ്ടെത്തി എഴുതുക. ഏതെങ്കിലും ഒരു സസ്യം കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കി എഴുതുക. 3,4 ക്ലാസ്സുകൾ  നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളും വൃക്ഷങ്ങളുമാണുള്ളത് ? കണ്ടെത്തി എഴുതുക. മുകളിലെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന തക്കാളി ചെടിയുടെ ചിത്രം നിരീക്ഷിക്കുക. അതിന്റെ ഭാഗങ്ങൾ ഏതെല്ലാമാണ്? ചിത്രം വരച്ച് അടയാളപ്പെടുത്തുക. ഓരോ ഭാഗത്തിന്റെയും ധർമ്മങ്ങൾഎന്തെല്ലാമാണ്?

ക്ലോക്ക്

Image
  എല്ലാവരും വീഡിയോ കണ്ടല്ലോ... സമയം നോക്കാൻ പഠിച്ചോ... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീപ്രൈമറി ക്ലോക്കിൽ എത്ര സംഖ്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്? ആ സംഖ്യകൾ ക്രമത്തിൽ എഴുതുക... 1,2 ക്ലാസ്സുകൾ ഒരു ക്ലോക്ക് വരയ്ക്കുക... ഒരു ദിവസം എത്ര മണിക്കൂറാണ്? 3,4 ക്ലാസ്സുകൾ ക്ലോക്ക് വരച്ച് 1.30 രേഖപ്പെടുത്തുക... ഒരു മണിക്കൂർ എത്ര മിനിട്ടാണ് ? 4 pm നെ 24 മണിക്കൂർ ക്ലോക്കിൽ അടയാളപ്പെടുത്തുക..

വേനലവധി

Image
      വേനലവധിക്കായി സ്കൂൾ അടച്ചു. മിന്നുവും ചിന്നുവും വീട്ടിലെത്തി.അവധിക്കാലം ആഘോഷിക്കാനായി അമ്മാവന്റെ വീട്ടിൽ പോയാലോ?  അവർ അച്ഛനോടും അമ്മയോടും ചോദിച്ചു. വിഷുവിനു ശേഷം പോകാമെന്ന് അച്ഛൻ സമ്മതിച്ചു. മിന്നുവിനും ചിന്നുവിനും സന്തോഷമായി. അവർ അമ്മാവന്റെ വീട്ടിലേക്ക് ചെല്ലുന്ന വിവരം കത്തെഴുതി അറിയിക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. അവർ കത്തെഴുതി പോസ്റ്റ് ചെയ്തു.      പിന്നീട് വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങളായി. കഴിഞ്ഞ രണ്ട് വർഷവും കോവിഡ് കാരണം വിഷു ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇത്തവണ വളരെ ഉത്സാഹത്തോടെയാണ് അവർ വിഷു ആഘോഷത്തിന് തയ്യാറായത്.എങ്ങനെയൊക്കെ ആയിരിക്കാം അവർ വിഷു ആഘോഷിക്കുന്നത്?  പ്രവർത്തനങ്ങൾ പ്രീപ്രൈമറി വിഷുക്കണി ഒരുക്കുന്ന സാധനങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ചിത്രം വരച്ച് നിറം നൽകുക. 1,2 ക്ലാസ്സുകൾ വിഷു സദ്യയ്ക്ക് തയ്യാറാക്കുന്ന വിഭവങ്ങൾ ഏതെല്ലാമാണ്? അന്വേഷിച്ച് കണ്ടെത്തി പട്ടിക തയ്യാറാക്കുക.. 3,4 ക്ലാസ്സുകൾ നിങ്ങൾ അവധിക്കാലം ആഘോഷിക്കാനായി അമ്മാവന്റെ വീട്ടിൽ ചെല്ലുന്ന വിവരം അറിയിച്ചു കൊണ്ട് അമ്മാവന് ഒരു കത്ത് തയ്യാറാക്കുക.

The Night Sky

Image
 പ്രിയ കൂട്ടുകാരേ, ഇന്ന് ഉംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് നൽകുന്നത്. Look at the picture and enjoy the poem. ( കൊച്ചു കൂട്ടുകാർക്ക് വായിച്ചു കൊടുക്കുമല്ലോ...വായിച്ചു കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ ചിത്രത്തിന് താഴെ യുട്യൂബ് ലിങ്ക് നൽകിയിട്ടുണ്ട്. അങ്ങനെ കേട്ടും ചൊല്ലി പഠിക്കാം.) കവിത ഇഷ്ടപ്പെട്ടോ....   Activities Pre Primary What do you like most in the night sky? Draw and colour it.... ( രാത്രിയിൽ ആകാശത്ത് കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒന്നിന്റെ ചിത്രം വരച്ചാൽ മതി.) 2) Std 1 &  Std 2 What do you see in the picture? Draw the picture and  write down the names.   ( രാത്രിയിലെ ആകാശത്തിന്റെ ചിത്രം വരച്ച് നിറം നൽകി ഓരോന്നിന്റെയും പേര് എഴുതണം. ഇംഗ്ലീഷിൽ തന്നെ വേണം കേട്ടോ....) 3) Std 3 & Std 4  Recite the poem with suitable tune Identify the words with same sound ( കവിത നല്ല ഈണത്തിൽ ചൊല്ലി കേൾപ്പിക്കുക... Rhyming words കണ്ടെത്തി എഴുതുക.)

സംഖ്യകൾ

Image
 ഇന്ന് സംഖ്യകളെ കുറിച്ചുള്ള ഒരു പാട്ടായാലോ..... പാട്ട്  ഇഷ്ടമായോ.... ഏതെല്ലാം സംഖ്യകളെ കുറിച്ചാണ് പാട്ടിൽ പറയുന്നത്? ഇനി പ്രവർത്തനങ്ങളിലേക്ക്...... പ്രീ പ്രൈമറി ഇതു പോലെ നിങ്ങൾക്കറിയാവുന്ന ഒരു സംഖ്യാ പാട്ട് പാടി അവതരിപ്പിക്കുക... 1,2 ക്ലാസ്സുകൾ ഒന്നു മുതൽ അമ്പത് വരെയുള്ള സംഖ്യകൾ എഴുതുക.... അതിൽ നിന്നും ഒറ്റ സംഖ്യകൾ, ഇരട്ട സംഖ്യകൾ കണ്ടെത്തുക... ഏറ്റവും ചെറിയ ഒരക്ക സംഖ്യ ഏതാണ്? ഏറ്റവും വലിയ രണ്ടക്ക സംഖ്യ ഏത്? 3,4 ക്ലാസ്സുകൾ 2,3,9,5 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ എഴുതാം?  അവയെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും എഴുതുക.

കുളം

Image
 താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.... ചിത്രത്തിൽ എന്താണ് കാണുന്നത്? ആരെല്ലാമാണ് ചിത്രത്തിൽ ഉള്ളത് ? ഇത്തരം കുളങ്ങൾ നമുക്ക് ചുറ്റുമുണ്ടോ? കുളങ്ങൾ കൊണ്ട് എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ട്? ഇനി പ്രവർത്തനങ്ങളിലേക്ക്..... പ്രീ പ്രൈമറി ചിത്രത്തിൽ ഏതെല്ലാം ജീവികളെയാണ് കാണുന്നത്. പറയൂ... അച്ഛന്റെയോ അമ്മയുടേയോ സഹായത്തോടെ പട്ടികയാക്കൂ.... 1,2 ക്ലാസ്സുകൾ ചിത്രത്തിൽ കാണുന്ന ജല സസ്യങ്ങൾ ഏതെല്ലാമാണ് ? നിങ്ങളുടെ ചുറ്റുപാടുമുള്ള ജലസസ്യങ്ങളെ കൂടു ഉൾപ്പെടുത്തി ജലസസ്യങ്ങളുടെ പട്ടിക തയ്യാറാക്കുക.... 3,4 ക്ലാസ്സുകൾ ചിത്രത്തിൽ ഒരു തവളയെ കാണുന്നില്ലേ? അതിന് എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്?  തവളയുടെ ചിത്രം വരച്ച് അതിന്റെ പ്രത്യേകതകൾ കുറിപ്പായി എഴുതൂ.... 

പൂന്തോട്ടം

Image
  പ്രിയ കൂട്ടുകാരേ, ഇന്ന് പൂന്തോട്ടത്തെ കുറിച്ച് ഒരു കഥ വായിക്കാം....             ഒ രിക്കല്‍ ഒരു വലിയ പൂന്തോട്ടത്തില്‍ മൂന്നു പൂമ്പാറ്റകള്‍ താമസിച്ചിരുന്നു. ആ പൂന്തോട്ടം വലുതായിരുന്നു. ആ പൂന്തോട്ടത്തില്‍ കുറെ മരങ്ങളും പൂക്കളും പുല്ലുകളുമൊക്കെ ഉണ്ടായിരുന്നു. എല്ലാ ദിവസവും ആ പൂന്തോട്ടത്തില്‍ ഉടമസ്ഥന്‍ വന്ന് ചെടികള്‍ നനയ്ക്കും. അപ്പോള്‍ പുതിയ പൂക്കള്‍ വളരും. അതു കാരണം ആ മൂന്നു പൂമ്പാറ്റകള്‍ക്ക് ഇഷ്ടംപോലെ തേന്‍ കിട്ടും.       അങ്ങനെ ഒരു ദിവസം അവര്‍ നോക്കുമ്പോള്‍ കുറെ കുട്ടികള്‍ പൂന്തോട്ടത്തിലേക്കു കളിക്കാന്‍ വരുന്നു. അവര്‍ മഹാവികൃതിക്കുട്ടികളായിരുന്നു. അതില്‍ ഒരു കുട്ടി പറഞ്ഞു: ''നമുക്ക് ആ പൂമ്പാറ്റകളെ പിടിച്ചാലോ?'' അപ്പോള്‍ മറ്റു കുട്ടികള്‍ പറഞ്ഞു: ''ആ പിടിക്കാം.'' ആ പറഞ്ഞത് പൂമ്പാറ്റകള്‍ കേട്ടു. 'അയ്യോ' എന്നു പറഞ്ഞ് പൂമ്പാറ്റകള്‍  പൂന്തോട്ടത്തിനു പുറത്തുവന്നു. നമുക്കിനി ഇവര്‍ പോവാതെ അകത്തു കടക്കാന്‍ പറ്റില്ല. അവര്‍ സങ്കടപ്പെട്ട് ഒരു മരച്ചില്ലയില്‍ ഇരുന്നു. അപ്പോള്‍ ആ കുട്ടികള്‍ പൂക്കളുടെ പുറത്തു കൂടി ഓടിനടന്നു.       പൂമ്പാറ്റകള്‍ അടുത്

വീട്

Image
 പ്രിയ കൂട്ടുകാരേ, നമ്മുടെ അവധിക്കാല കളിയരങ്ങ് ഇന്ന് ആരംഭിക്കുകയാണ്. നമ്മൾ ഇതിന് നൽകുന്ന പേര്  " കളി... ചിരി.... ചിന്ത.... എന്നാണ്. അതുകൊണ്ട് രസകരമായ കാര്യങ്ങൾ മാത്രമേ ഇതിൽ ഉണ്ടാകുകയുള്ളൂ.... എന്നാൽ തുടങ്ങാം കൂട്ടുകാരേ.... ആദ്യം ഒരു പാട്ട് കേൾക്കാം.... നിങ്ങളിൽ ചിലർ കേട്ടിട്ടുണ്ടാകും. എന്നാലും ഒന്നു കൂടി കേൾക്കാം... പാട്ട് എന്തിനെ കുറിച്ചാണ് ?  വീട്ടിൽ ആരൊക്കെയാണ് ഉള്ളത്? മറ്റ് ജീവികൾക്ക് വീടുകളുണ്ടോ ? വീടിനെ കുറിച്ചുള്ള മറ്റ് പാട്ടുകൾ അറിയാമോ.... പാടി നോക്കൂ.... ( ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമെഴുതേണ്ടതില്ല.... അച്ഛനോടോ അമ്മയോടോ ചേട്ടനോടോ ചേച്ചിയോടോ അപ്പൂപ്പനോടോ അമ്മൂമ്മയോടോ പറഞ്ഞാൽ മതി.) ഇനി പ്രവർത്തനങ്ങളിലേക്ക്....... പ്രീ പ്രൈമറി ഒരു വീടിന്റെ പടം വരച്ച് നിറം കൊടുക്കുക..... 1,2 ക്ലാസ്സുകൾ നിങ്ങളുടെ വീട്ടിൽ ആരൊക്കയാണ് ഉള്ളത് ? അവരുടെ പടം വരച്ച് നിറം കൊടുത്ത് താഴെ പേരെഴുതുക.... ( ഫോട്ടോ പോലെയൊന്നും വരയ്ക്കണ്ട.... അറിയാവുന്ന പോലെ വരച്ചാൽ മതി. പേരെഴുതാൻ അറിയില്ലെങ്കിൽ അച്ഛനോ അമ്മയോ സഹായിക്കും.) 3,4 ക്ലാസ്സുകൾ നിങ്ങളുടെ വീടും പരിസരവും ചിത്രീകരിക്കുക....  നിങ്ങളുടെ വീടിനെ കുറിച്ച് ഒരു ക