പ്രിയ കുട്ടികളേ, ഇന്ന് കേരളത്തെ കുറിച്ച് ഒരു കുറിപ്പ് വായിക്കാം. അതിനു ശേഷം പ്രവർത്തനങ്ങളിലേക്ക് കടക്കാം. കേരളം എന്റെ ജന്മനാടാണ്. എന്റെ പ്രിയപ്പെട്ട മാതൃഭൂമിയായ ഇന്ത്യാമഹാരാജ്യത്തിന്റെ തെക്കുപടിഞ്ഞാറെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ഈ കൊച്ചുസംസ്ഥാനം പ്രകൃതി രമണീയവും സുന്ദരവുമായ ഒരു ഭൂപ്രദേശമാണ്. അതുകൊണ്ടുതന്നെയാണ് സസ്യശ്യാമള കോമളമായ ഈ നാടിനെ ‘God’s own country’ അഥവാ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സ്വദേശികളും വിദേശികളും ഒരുപോലെ വിശേഷിപ്പിക്കുന്നത്. ഇവിടെ ജനിച്ചുവളര്‍ന്ന എനിക്ക് വളരെയധികം സന്തോഷം പകര്‍ന്നു നല്കുന്ന ഒരു സംജ്ഞയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നത്..ഇവിടെ വന്നു ജനിക്കാന്‍ ജഗദീശ’ന് എന്നെ അനുഗ്രഹിച്ചതി’ല്‍ എനിക്ക് വളരെ അഭിമാനം തോന്നുന്നു. എന്താണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് ആക്കിതീര്‍ക്കുന്നത് എന്ന് ചെറുതായി നമുക്കൊന്ന് പരിശോധിക്കാം. കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത് കേരവൃക്ഷങ്ങളുടെ നാട് എന്നാണല്ലോ. കേര വൃക്ഷങ്ങള്‍ നൃത്തമാടുന്ന കടല്തീരങ്ങള്,മനോഹരമായ കായല്‍പരപ്പ്, സസ്യശ്യാമളമായ മലയോരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ പരിമളം പരത്തുന്ന വ
മാരാരിക്കുളം ഗവ.എൽ പി സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സെപ്റ്റംബർ രണ്ടാം തീയതി ലളിതമായി നടന്നു. പ്രളയത്തിൽ കൈത്താങ്ങാകാനായി ദുരിതാശ്വാസ നിധി സമാഹരണം ആരംഭിച്ചു. പ്രളയ പുനരുദ്ധാരണ പ്രതിജ്ഞ ഏറ്റു ചൊല്ലി. വിദ്യാഭ്യാസ മന്ത്രിയുടെ ഓണ സന്ദേശം വായിച്ചു കേട്ടു. ഓണപ്പാട്ട്, കസേര കളി, തൊപ്പി കൈമാറ്റം, നാരങ്ങ സ്പൂൺ ഓട്ടം തുടങ്ങിയ മൽസരങ്ങൾ നടന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട മൽസരങ്ങൾ കുട്ടികൾ നന്നായി ആസ്വദിച്ചു. ഇടവേളകളിൽ പാട്ടിനൊത്ത് ചുവടുകൾ വെച്ചും കളിച്ചും ചിരിച്ചും ആഘോഷതിമിർപ്പിലായിരുന്നു കുട്ടികൾ..... എല്ലാ കുട്ടികളേയും സ്കൂളിൽ എത്തിച്ച രക്ഷിതാക്കൾക്കും പരിപാടികൾക്ക് നേതൃത്വം നൽകിയ പിടിഎ അംഗങ്ങൾക്കും പ്രത്യേക നന്ദി.....ഇനി ആറാം തീയതിയും ഓണപ്പരിപാടികൾ തുടരും. പൂക്കളം ഒരുക്കലും ഓണ സദ്യയും അന്നാണ്. മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ഓണാഘോഷം രണ്ടാംഘട്ടം 6/9/2019 വെള്ളിയാഴ്ച നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. നാട്ടിൽ നിന്നും സംഘടിപ്പിച്ച പൂക്കൾ മാത്രമാണ് പൂക്കളത്തിന് ഉപയോഗിച്ചത്. പിന്നീട് വടംവലി വലി മത്സരം സംഘടിപ്പിച്ചു. കുട്
പ്രിയ കുട്ടികളേ, എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ച് വരികയാണല്ലോ.... എല്ലാവർക്കും പരിസ്ഥിതി ദിനത്തിന്റെ ആശംസകൾ നേരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നാം അറിയേണ്ട കാര്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലൂടെ പങ്കു വെയ്ക്കുന്നത്. ഇവ മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം
Comments
Post a Comment