മാരാരിക്കുളം ഗവ.എൽ പി സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സെപ്റ്റംബർ രണ്ടാം തീയതി ലളിതമായി നടന്നു. പ്രളയത്തിൽ കൈത്താങ്ങാകാനായി ദുരിതാശ്വാസ നിധി സമാഹരണം ആരംഭിച്ചു. പ്രളയ പുനരുദ്ധാരണ പ്രതിജ്ഞ ഏറ്റു ചൊല്ലി. വിദ്യാഭ്യാസ മന്ത്രിയുടെ ഓണ സന്ദേശം വായിച്ചു കേട്ടു. ഓണപ്പാട്ട്, കസേര കളി, തൊപ്പി കൈമാറ്റം, നാരങ്ങ സ്പൂൺ ഓട്ടം തുടങ്ങിയ മൽസരങ്ങൾ നടന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട മൽസരങ്ങൾ കുട്ടികൾ നന്നായി ആസ്വദിച്ചു. ഇടവേളകളിൽ പാട്ടിനൊത്ത് ചുവടുകൾ വെച്ചും കളിച്ചും ചിരിച്ചും ആഘോഷതിമിർപ്പിലായിരുന്നു കുട്ടികൾ..... എല്ലാ കുട്ടികളേയും സ്കൂളിൽ എത്തിച്ച രക്ഷിതാക്കൾക്കും പരിപാടികൾക്ക് നേതൃത്വം നൽകിയ പിടിഎ അംഗങ്ങൾക്കും പ്രത്യേക നന്ദി.....ഇനി ആറാം തീയതിയും ഓണപ്പരിപാടികൾ തുടരും. പൂക്കളം ഒരുക്കലും ഓണ സദ്യയും അന്നാണ്. മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ഓണാഘോഷം രണ്ടാംഘട്ടം 6/9/2019 വെള്ളിയാഴ്ച നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. നാട്ടിൽ നിന്നും സംഘടിപ്പിച്ച പൂക്കൾ മാത്രമാണ് പൂക്കളത്തിന് ഉപയോഗിച്ചത്. പി...