അധ്യാപകദിനാഘോഷം
ഇന്ന് മാരാരിക്കുളം ഗവ. എൽ പി സ്കൂളിൽ നടന്ന അധ്യാപക ദിനാഘോഷം..... മുൻ പ്രഥമാധ്യാപിക ജാൻസമ്മ ടീച്ചറിനെ അസംബ്ലിയിൽ വെച്ച് ആദരിച്ചു. എല്ലാ അധ്യാപകരെയും കുട്ടികൾ പൂച്ചെണ്ടും സമ്മാനങ്ങളും നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും സർവോപരി നല്ല ഒരു അധ്യാപകനും ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണന്റെ പ്രത്യേകതകളെക്കുറിച്ചും അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജാൻസമ്മ ടീച്ചർ സന്ദേശത്തിലൂടെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. എസ് എം സി അംഗങ്ങളായ വിജി, മഞ്ജുള, രമ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.















Comments
Post a Comment