പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുകയാണ്. 1989 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ചു വരുന്നു. ഓരോ വർഷവും ഓരോ മുദ്രാഗീതം ഈ ദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കാറുണ്ട്. ഈ വർഷത്തെ മുദ്രാവാക്യം ലഹരിയെ കുറിച്ചുള്ള സത്യം പങ്കുവെയ്ക്കുക..... ജീവിതങ്ങൾ രക്ഷിക്കുക.... എന്നതാണ്. നമുക്കെല്ലാം അറിയുന്നതു പോലെ ലഹരിയുടെ ഉപയോഗം വല്ലാതെ വർദ്ധിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കുട്ടികൾ പോലും ഇക്കാര്യത്തിൽ സുരക്ഷിതരല്ല. കൌമാരത്തിലേക്ക് എത്തുന്ന കുട്ടികളെയാണ് പലപ്പോഴും ലഹരി സംഘങ്ങൾ വലയിൽ പെടുത്തുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ രക്ഷിതാക്കൾ വളരെ ജാഗ്രത പാലിക്കേണ്ടതാണ്. നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വളരെ ചെറിയ കുട്ടികളാണ്. ലഹരിയെ കുറിച്ചൊന്നും അറിയാനുള്ള പ്രായം അവർക്കായിട്ടില്ല. പക്ഷേ, അവർ വളർന്നു വരുമ്പോൾ ഇത്തരം ചതിക്കുഴികളിൽ പെടാതെയിരിക്കാൻ നാം ഇപ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. മുതിർന്നവർ ചെയ്യുന്ന പല...
Comments
Post a Comment