സ്കൂളിലെ അടുക്കള പെയിൻറിംഗ് കുറച്ച് മോശമായ അവസ്ഥയിലായിരുന്നു. സ്കൂളിനെ സ്നേഹിക്കുന്ന ഒരു അഭ്യുദയകാംക്ഷിയോട് പിടിഎ വൈസ് പ്രസിഡണ്ട് സിന്ധു ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ വളരെ സന്തോഷത്തോടുകൂടി അത് ചെയ്തു തരുവാൻ അവർ സന്നദ്ധയായി. കുറച്ചുനാൾമുമ്പ് മുമ്പ് തന്നെ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ മഴ മൂലം നടന്നില്ല. ഇപ്പോൾ അവധിയാണെങ്കിലും ഓണം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കായി മനോഹരവും വൃത്തിയും വെടിപ്പുമുള്ള ഒരു അടുക്കള രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ അഭ്യുദയകാംക്ഷിക്കും പി ടി എ വൈസ് പ്രസിഡൻറ് സിന്ധുവിനും നന്ദി..... ഒരു ദിവസം കൊണ്ട് ജോലി പൂർത്തിയാക്കിയ ഉണ്ണിയ്ക്കും ടീമിനും പ്രത്യേക നന്ദി....
പ്രിയപ്പെട്ട കുട്ടികളേ, ഇന്ന് നമുക്ക് ചുറ്റും നാം കാണുന്ന പല ആകൃതികളിലുള്ള വസ്തുക്കളെ പരിചയപ്പെടുകയും ആ ആകൃതികളുടെ പേര് മനസ്സിലാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. ഇന്നത്തെ പ്രവർത്തനം അയച്ചു തന്നത് മേരിക്കുട്ടി ടീച്ചറാണ്. ചുവടെ കൊടുത്തിട്ടുള്ള രണ്ട് വീഡിയോകൾ കാണുക. അവയിൽ നിന്നും നമ്മൾ കാണുന്ന വിവിധ ആകൃതികളെ കുറിച്ച് മനസ്സിലാക്കാൻ കഴിയും. വീഡിയോ ഇഷ്ടമായോ..... എങ്കിൽ നമുക്ക് പ്രവർത്തനങ്ങളിലേക്ക് കടക്കാം. പ്രീപ്രൈമറി കുട്ടികൾക്ക് 1.നമുക്ക് ചുറ്റും കാണുന്ന വിവിധ ആകൃതികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ആകൃതി വരച്ച് നിറം കൊടുത്ത് അതിന്റെ പേര് എഴുതുക. 2. ആകൃതികളെ കുറിച്ച് ഒരു പാട്ട് പാടുക. 1, 2 ക്ലാസ്സുകൾക്ക് 1. നമുക്ക് ചുറ്റും കാണുന്ന ആകൃതികൾ ഏതെല്ലാമാണ് ? അവയുടെ പേരുകൾ എഴുതുക. 2. ഈർക്കിൽ ഉപയോഗിച്ച് ചതുരം, ത്രികോണം എന്നീ രൂപങ്ങൾ നിർമിക്കുക. 3. ആകൃതികൾ ഉപയോഗിച്ച് ഒരു ആൾ രൂപം വരയ്ക്കുക. 3, 4 ക്ലാസ്സുകൾക്ക്
Comments
Post a Comment