ലോക പരിസ്ഥിതി ദിന ക്വിസ്
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,
ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യലയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിലേക്ക് സ്വാഗതം.
രണ്ട് തലങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രീപ്രൈമറിയും എൽ പി തലവും. പ്രീപ്രൈമറിയിൽ 5 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രക്ഷിതാക്കൾ കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ രേഖപ്പെടുത്തുന്ന രീതിയാണ് വേണ്ടത്. അതിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കുട്ടികളെ കാണിക്കാവുന്നതാണ്. കുട്ടികൾ പറയുന്ന ഉത്തരങ്ങൾ മാത്രമേ രേഖപ്പെടുത്താവൂ.
എൽ.പി. തലത്തിൽ 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തനിയെ വായിച്ചു ചെയ്യാൻ കഴിയുന്ന കുട്ടികൾക്ക് സ്വയം ചെയ്യാവുന്നതാണ്. ഒന്നാം ക്ലാസ്സ് പോലെ വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് രക്ഷിതാക്കൾ ചോദ്യങ്ങൾ വായിച്ചു കൊടുക്കുകയും കുട്ടികൾ പറയുന്ന ഉത്തരങ്ങൾ മാത്രം സബ്മിറ്റ് ചെയ്യുകയും വേണം.
പ്രത്യേകം ഓർക്കുക.... ഇത് കുട്ടികളുടെ മത്സരമാണ്.... രക്ഷിതാക്കൾ അനാവശ്യമായി ഇടപെട്ടാൽ കുട്ടികളുടെ പഠനം തടസ്സപ്പെടും. ക്വിസ്സിൽ ജയിക്കുക എന്നതിനേക്കാൾ കൂടുതൽ പരിശ്രമിക്കാൻ അവരെ പ്രാപ്തരാക്കുന്നതാണ് പ്രധാനം.
എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
മത്സരത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.

Comments
Post a Comment