സ്വാതന്ത്ര്യദിനം - പ്രവർത്തനങ്ങൾ

 പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവരങ്ങളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

1. ദേശഭക്തിഗാനാലാപനം 

സ്വാതന്ത്ര്യ ദിനം ദേശഭക്തിഗാനങ്ങൾ  ഡൌൺലോഡ് ഇവിടെ




ദേശഭക്തിഗാനങ്ങള്‍
ആകാശ ഗംഗാ-Play&Download
ഇന്ത്യ എന്‍റെ രാജ്യം-Play&Download
പോരാപോരാ-Play&Download
രഘുപതി-Play&Download
ജനഗണമന-Play&Download
സാരെ ജഹാംസെ-Play&Download
ജന്മ കാരിണീ ഭാരതം-Play&Download
നമ്മുടെ നാടാണു ഇന്ത്യ-Play&Download
Independence Day Note


സ്വാതന്ത്ര്യ സമര ക്വിസ് -  ചോദ്യങ്ങൾ

1 യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ?
ഈസ്റ്റ്  ഇന്ത്യ  കമ്പനി
2. 1757-ൽ ഒരു യുദ്ധം നടന്നു.  ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ?
പ്ലാസി യുദ്ധം
3 . 1857-ലെ  യുദ്ധത്തിൻ്റെ (ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ?
ശിപായി ലഹള
4. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്തതാര്
( ഒരാളുടെ പേര് ) ?
ബഹദൂർഷ; ഝാൻസി റാണി
5. 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക്
 നേതൃത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി, ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ?
വർണവിവേചനം
7. "സ്വാതന്ത്ര്യം എൻ്റെജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും" ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര്?
ബാലഗംഗാധര തിലക്
8. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പത്രങ്ങൾ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു പത്രത്തിൻ്റെ പേര് അറിയാമോ ?
യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പീനിയൻ
9. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു. ? 
 ദണ്ഡി കടപ്പുറം -  ഗുജറാത്ത് .
10. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്  ബ്രിട്ടീഷ് സർക്കാർ നൽകിയ "സർ" പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
രവീന്ദ്രനാഥ  ടാഗോർ
11. സുഭാഷ് ചന്ദ്ര ബോസ്  ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന യേത് ?
 ഫോർവേഡ്  ബ്ലോക്ക്
12. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ?
വാഗൺ ട്രാജഡി
13. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു. ?
വേലുത്തമ്പി ദളവ
14 സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാക്സ് എന്ന പേരിലറിയപ്പെടുന്ന സമരമേത്?
ക്വിറ്റ് ഇന്ത്യ സമരം
15. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ?
അരുണ അസഫലി




Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ