Posts

ലോക ജനസംഖ്യാ ദിനം ക്വിസ്

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചുള്ള ക്വിസ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. മത്സരം എന്നതിനേക്കാൾ ഉപരി ഒരു പഠനപ്രവർത്തനമായി ക്വിസിനെ കാണണം. എല്ലാ ക്ലാസ്സുകാർക്കുമായി ഒരു ചോദ്യമാണ് ഉള്ളത്. എല്ലാ കുട്ടികളുടേയും നിലവാരത്തിന് യോജിച്ച ചോദ്യങ്ങളുണ്ട്. അറിയാവുന്നവ മാത്രം ഉത്തരം എഴുതിയാൽ മതി. കൊച്ചുകുട്ടികൾക്ക് മുതിർന്നവർ വായിച്ചു കൊടുക്കണം. അവർ പറയുന്ന ഉത്തരത്തിൽ വിരലമർത്തണം. ക്വിസ് അവസാനിക്കുമ്പോൾ നമുക്ക് ലഭിച്ച സ്കോർ അറിയാൻ കഴിയും. അത് ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കുക... ക്വിസിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.... ക്വിസ് ചോദ്യങ്ങൾ  

ലോക ജനസംഖ്യാ ദിനം - ജൂലൈ 11

Image
  ജൂലൈ 11   ആണ്   ലോക ജനസംഖ്യാ ദിനമായി   ആചരിക്കുന്നത്.1987   ജൂലൈ 11   ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.   ഐക്യരാഷ്ട്രസഭയുടെ   മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജനസംഖ്യയെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക... ലോക ജനസംഖ്യ ജനസംഖ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ക്വിസ് ചോദ്യങ്ങൾ പഠിക്കുന്നതിനും താഴെ കൊടുതിതരിക്കുന്ന വീഡിയോ കാണുക... ജനസംഖ്യാദിന പ്രസംഗങ്ങൾ പരിശീലിക്കാം.. വീഡിയോകൾ കാണൂ....

പൂമ്പാറ്റയും തത്തയും

Image
 വായിച്ചുരസിക്കാൻ ഒരു വായന കാർഡ് കൂടി...

വായന കാർഡ് - ചിന്നുക്കുരുവിയുടെ പിറന്നാൾ

Image
 കുട്ടികൾക്ക് വായിച്ചു കൊടുക്കാനും വായിച്ചു രസിക്കാനും ഒരു വായന കാർഡ് കൂടി...

ലോക ലഹരി വിരുദ്ധ ദിനം - ക്വിസ്

Image
 ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയുടെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനും ലഹരിക്കെതിരെയുള്ള മനോഭാവം വളർത്തുന്നതിനും സഹായകമായ ഒരു ക്വിസ് കുട്ടികൾക്കായി പങ്കുവെയ്ക്കുന്നു.

കുഞ്ഞിപ്പൂമ്പാറ്റ - വായന കാർഡ്

Image
 പ്രീപ്രൈമറി, 1,2 ക്ലാസ്സ് കുട്ടികൾക്ക് വായിച്ച് കൊടുക്കാനായി നല്ല ഒരു കവിത... നല്ല ഈണത്തിൽ വായിച്ചു കൊടുക്കുമല്ലോ...

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - ജൂൺ 26

Image
  പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,          ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുകയാണ്. 1989 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ചു വരുന്നു. ഓരോ വർഷവും ഓരോ മുദ്രാഗീതം ഈ ദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കാറുണ്ട്. ഈ വർഷത്തെ മുദ്രാവാക്യം ലഹരിയെ കുറിച്ചുള്ള സത്യം പങ്കുവെയ്ക്കുക..... ജീവിതങ്ങൾ രക്ഷിക്കുക.... എന്നതാണ്.            നമുക്കെല്ലാം അറിയുന്നതു പോലെ ലഹരിയുടെ ഉപയോഗം വല്ലാതെ വർദ്ധിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കുട്ടികൾ പോലും ഇക്കാര്യത്തിൽ സുരക്ഷിതരല്ല. കൌമാരത്തിലേക്ക് എത്തുന്ന കുട്ടികളെയാണ് പലപ്പോഴും ലഹരി സംഘങ്ങൾ വലയിൽ പെടുത്തുന്നത്. അതുകൊണ്ട്  ഇക്കാര്യത്തിൽ രക്ഷിതാക്കൾ വളരെ ജാഗ്രത പാലിക്കേണ്ടതാണ്.           നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വളരെ ചെറിയ കുട്ടികളാണ്. ലഹരിയെ കുറിച്ചൊന്നും അറിയാനുള്ള പ്രായം അവർക്കായിട്ടില്ല. പക്ഷേ, അവർ വളർന്നു വരുമ്പോൾ ഇത്തരം ചതിക്കുഴികളിൽ പെടാതെയിരിക്കാൻ നാം ഇപ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. മുതിർന്നവർ ചെയ്യുന്ന പല...