സ്വാതന്ത്ര്യദിന ക്വിസ് 1


*സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്*

⬛നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
1947 ആഗസ്റ്റ്‌ 15✅
⬛സ്വതന്ത്ര സമരത്തിന്‌ നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്✅
⬛ "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും "-ഇങ്ങനെ പറഞ്ഞതാര്?
ബാലഗംഗാതര തിലകൻ✅
⬛ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകൻ ആര്?
എ. ഒ.ഹ്യൂം✅
⬛പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി നൽകിയതെപ്പോൾ?
ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്✅
⬛ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്ആര്?
സുഭാഷ് ചന്ദ്ര ബോസ്✅
⬛ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി✅
⬛ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?
1857✅
⬛ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു?
കച്ചവടത്തിന് വേണ്ടി✅
⬛കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
ഈസ്റ്റ്‌ ഇന്ത്യ കമ്പനി✅
⬛ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
പ്ലാസ്സി യുദ്ധം✅
⬛ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെനിന്ന് ?
സബർമതി ആശ്രമത്തിൽ നിന്ന്-1930✅
⬛രാഷ്ട്രപിതാവ്‌ എന്ന വിശേഷണം ഗാന്ധിജിക്ക് നല്കിയത് ആര്?
സുഭാഷ് ചന്ദ്ര ബോസ്✅
⬛ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
പഴശ്ശി രാജ✅
⬛ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
അമ്രിതസർ {1919 ഏപ്രിൽ 13}✅
⬛ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
ആനി ബസന്റ്✅
⬛ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
സരോജിനി നായിഡു✅
⬛ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
ചന്ദ്രശേഖർ ആസാദ്‌ (1921)✅
⬛“സാരേ ജഹാംസെ അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?
മുഹമ്മദ്‌ ഇഖ്‌ബാൽ✅
⬛ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
ലാലാ ലജ്പത് റായ്‌,- ബാല ഗംഗാതര തിലകൻ,- ബിപിൻ ചന്ദ്ര പാൽ✅
⬛“ജനഗണമന ” ആദ്യമായി പാടിയതെന്ന്?
* 1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ കല്കട്ടസമ്മേളനത്തിൽ വച്ച്✅
⬛കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം കൊടുത്തത് ആര്?
കെ .കേളപ്പൻ✅
⬛"നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?
സുഭാഷ് ചന്ദ്ര ബോസ്✅

Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി