Posts

യുദ്ധത്തിനെതിരെ സന്ദേശങ്ങൾ

Image
ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ചു /യുദ്ധക്കെടുതികളെ കുറിച്ച്  കുട്ടികൾക്കു അസംബ്ലിയിൽ സന്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ   കുട്ടികൾ തയ്യാറാക്കിയ സമാധാന സന്ദേശങ്ങൾ ......

ബഹിരാകാശ വാരാചരണം

Image
2019  ജൂലൈ 19  മുതൽ ഒരാഴ്ച സ്കൂളിൽ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും ഡോക്യുമെൻററികളും പതിപ്പ് നിർമ്മാണവും നടന്നു. ചാന്ദ്രദിന ക്വിസ് വളരെ നല്ല നിലവാരം പുലർത്തി. വിവിധ പ്രവർത്തനങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ മെച്ചപ്പെട്ട രീതിയിൽ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.

ലൈബ്രറി നവീകരണത്തിനായി ഒരു കൈത്താങ്ങ്

Image
വിജയ ബാങ്ക്, (ഇപ്പോൾ ബാങ്ക് ഓഫ് ബറോഡ) മാരാരിക്കുളം ബ്രാഞ്ച് മാനേജരും അസിസ്റ്റൻറ് മാനേജരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഇന്ന് ബാങ്കിന്റെ ഉപഹാരമായ ഒരു ബുക്ക് ഷെൽഫ് സ് കൂളിന് സമ്മാനിച്ചു. വാർഡ് മെമ്പർ പി ബി സുര സ്കൂളിനു വേണ്ടി അത് ഏറ്റുവാങ്ങി. കുട്ടികളുടെ തന്നെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരു ലൈബ്രറിക്കു വേണ്ടി അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.

പച്ചക്കറി കൃഷി ഓരോ വീട്ടിലും

Image
മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ നൽകി. വാർഡ് മെമ്പർ കൂടി യായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബി സുര പ്രത്യേക താല്പര്യമെടുത്താണ് ഈ പ്രവർത്തനം സ്കൂളിൽ നടപ്പാക്കുന്നത്. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ വിത്ത് വിതരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും, ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു ബുക്കിൽ രേഖപ്പെടുത്തുകയും വേണം. ഏറ്റവും നല്ല പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും. കുട്ടികൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചായിരിക്കും സ്കൂളിൽ ഈ വർഷത്തെ ഓണ സദ്യ ഒരുക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ആരോഗ്യ ബോധവൽക്കരണം

Image
2019 ജൂലൈ 5 ന്  വിദ്യാലയത്തിൽ ആരോഗ്യ ബോധവൽക്കരണം നടന്നു. കണിച്ചുകുളങ്ങര പി എച്ച് സി യിൽ നിന്നും ജെ പി എച്ച് ഡി മഞ്ജുള മാഡം, ആശാ പ്രവർത്തക അനിത എന്നിവർ ക്ലാസ്സിന് നേതൃത്വം  നൽകി. മഴക്കാലത്ത് വരാവുന്ന വിവിധ രോഗങ്ങളെ കുറിച്ചു  കുട്ടികൾക്കു അറിവ് പകരാൻ ക്ലാസിനു കഴിഞ്ഞു.

വായന പക്ഷാചരണം

Image
                          മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ജൂൺ 19 ബുധനാഴ്ച വായനപക്ഷാചാരണത്തിന് തുടക്കം കുറിച്ചു. ചേർത്തല ബി ആർ സി യിലെ ട്രെയിനർ സൽമോൻ ടി ഒ ഉദ്ഘാടനം ചെയ്തു. അദ്ദേഹം വായനയെക്കുറിച്ച് നല്ല ഒരു സന്ദേശം നൽകി നൽകി. ചേർത്തല ബി ആർ സി യിലെ ലെ റിസോഴ്സ് അധ്യാപികമാരായ നീന, മേരി ഗ്രേയ്സ് എന്നിവർ കുട്ടികൾക്ക് രസകരമായ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. എല്ലാവർക്കും വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു വായന പക്ഷാചരണം ഉദ്ഘാടനച്ചടങ്ങ്. എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുതുടങ്ങി.                         വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം,  വായന സന്ദേശറാലി, ലൈബ്രറി സന്ദർശനം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകളുമായി റാലിയിൽ അണിനിരന്നു. സ്കൂളിനടുത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന 1945ൽ സ്ഥാപിതമായ പതിനെണ്ണായിരത്തോളം പുസ്തകങ്ങളുള്ള കസ്തൂർബാ സ്മാരക ഗ്രന്ഥശാല സന്ദർശിച്ചു. അവിടെ ദീർഘക...

പി ടി എ വാർഷിക പൊതുയോഗം

Image
                     2019 ജൂൺ 18 ന് മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ പി ടി എ /എസ് എം സി പൊതുയോഗവും സൗജന്യ യൂണിഫോം വിതരണവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബ സുര ഉദ്ഘാടനം ചെയ്തു.ആകെ 105 കുട്ടികളുള്ള വിദ്യാലയത്തിലെ 90 രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂളിന്റെ വികസനവും കുട്ടികളുടെ പഠന പുരോഗതിക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു. ശ്രീ. ഹനിലാലിനെ പ്രസിഡണ്ടായും സിന്ധുവിനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. മാതൃസംഗമം പ്രസിഡണ്ടായി സജിതയെയും തെരഞ്ഞെടുത്തു.