വായന പക്ഷാചരണം
മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ജൂൺ 19 ബുധനാഴ്ച വായനപക്ഷാചാരണത്തിന് തുടക്കം കുറിച്ചു. ചേർത്തല ബി ആർ സി യിലെ ട്രെയിനർ സൽമോൻ ടി ഒ ഉദ്ഘാടനം ചെയ്തു. അദ്ദേഹം വായനയെക്കുറിച്ച് നല്ല ഒരു സന്ദേശം നൽകി നൽകി. ചേർത്തല ബി ആർ സി യിലെ ലെ റിസോഴ്സ് അധ്യാപികമാരായ നീന, മേരി ഗ്രേയ്സ് എന്നിവർ കുട്ടികൾക്ക് രസകരമായ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. എല്ലാവർക്കും വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു വായന പക്ഷാചരണം ഉദ്ഘാടനച്ചടങ്ങ്. എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുതുടങ്ങി.
വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം, വായന സന്ദേശറാലി, ലൈബ്രറി സന്ദർശനം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകളുമായി റാലിയിൽ അണിനിരന്നു. സ്കൂളിനടുത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന 1945ൽ സ്ഥാപിതമായ പതിനെണ്ണായിരത്തോളം പുസ്തകങ്ങളുള്ള കസ്തൂർബാ സ്മാരക ഗ്രന്ഥശാല സന്ദർശിച്ചു. അവിടെ ദീർഘകാലമായി സെക്രട്ടറിയായി പ്രവർത്തിക്കുന്ന പി എം വിശ്വനാഥൻ സാറിനെ ആദരിച്ചു. സ്കൂളിലെ എസ് എം സി അംഗം കൂടിയായ ദിനേശൻ സാർ, ആർ പൊന്നപ്പൻ സാർ തുടങ്ങി ഗ്രന്ഥശാല പ്രവർത്തകർ സ്നേഹത്തോടെ കുട്ടികളെ സ്വീകരിക്കുകയും നാരങ്ങാ വെള്ളവും ബിസ്കറ്റും ഒക്കെ നൽകുകയും പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ദിനേശൻ സാറിൻറെ നേതൃത്വത്തിലുള്ള നല്ല ഒരു ക്ലാസ്സ് കുട്ടികൾക്ക് നൽകുകയുണ്ടായി. വായന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. ഈ വർഷം മുഴുവൻ വായന പ്രോത്സാഹന പരിപാടി തുടരും. എല്ലാ മാസവും ഏറ്റവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകാനും രക്ഷിതാക്കൾക്ക് വായന കുറിപ്പ് മത്സരം തുടർച്ചയായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.





















Comments
Post a Comment