പച്ചക്കറി കൃഷി ഓരോ വീട്ടിലും

മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ നൽകി. വാർഡ് മെമ്പർ കൂടിയായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബി സുര പ്രത്യേക താല്പര്യമെടുത്താണ്
ഈ പ്രവർത്തനം സ്കൂളിൽ നടപ്പാക്കുന്നത്. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ വിത്ത് വിതരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും, ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു ബുക്കിൽ രേഖപ്പെടുത്തുകയും വേണം. ഏറ്റവും നല്ല പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും. കുട്ടികൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചായിരിക്കും സ്കൂളിൽ ഈ വർഷത്തെ ഓണ സദ്യ ഒരുക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.




Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി