Posts

Online Class - 22/06/2020

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ഓൺലൈൻ ക്ലാസ്സുകൾ..... പ്രീപ്രൈമറി ക്ലാസ്സ് കണ്ടല്ലോ ...... ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക...... പ്രവർത്തനങ്ങൾ ചെറിയ കുടുംബത്തിൽ ആരൊക്കെയുണ്ട്? വലിയ കുടുംബത്തിൽ ആരൊക്കെയുണ്ട്? ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

കുട്ടികളിൽ എങ്ങനെ വായനശീലം വളർത്താം

കുട്ടികളിൽ വായനാശീലം വളർത്താൻ      വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന് കുട്ടി കവിതയിലൂടെ പറഞ്ഞുവെച്ചത് കുഞ്ഞുണ്ണി മാഷാണ്. മനുഷ്യന്റെ വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ വായനക്ക് പ്രധാന പങ്കുണ്ട്. കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട ശീലങ്ങളിൽ ഒന്നാണ് വായന. നിങ്ങൾ വളർത്തുന്നത് നിങ്ങളുടെ മകനെയോ മകളെയോ അല്ല നാളെയുടെ പൗരനെയാണെന്ന് മറക്കാതിരിക്കുക. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്താനുള്ള ചില കുറുക്കു വഴികൾ  ഉറക്കെ വായിച്ചു കേൾപ്പിക്കുക      കുട്ടികൾ വായിക്കാൻ പഠിക്കുന്നതിനു മുമ്പു തന്നെ അവരെ വായനയുടെ ലോകത്തേക്ക് എത്തിക്കുവാൻ കഴിയും. കുട്ടി കഥകളും കവിതകളും ഈണത്തിൽ ഉറക്കെ വായിച്ചു കേൾപ്പിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. വായിക്കുമ്പോള്‍ ഭാവവും ഉച്ചാരണവും പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ കുട്ടികഥകളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്ന കുട്ടികൾ സ്വയം അക്ഷരങ്ങൾ കൂട്ടിവായിച്ച് അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കും. വായിച്ചു കേട്ടതിനെ കുറിച്ച് തിരച്ചു പറഞ്ഞ് കേൾപ്പിക്കുവാനും കുട്ടികളോട് ആവശ്യപ്പെടാം. ഇത് അവരുടെ ഭ...

Online Class - June 19

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ക്ലാസ്സിലേക്ക് കടക്കാം... പ്രീ പ്രൈമറി കുട്ടികൾക്ക് ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ്  നാലാം ക്ലാസ്സ് 

വായന പക്ഷാചരണം

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്ന് ജൂൺ 19..... ദേശീയ വായന ദിനം. കേരളത്തെ വായനയിലേക്ക് നയിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരുടെ ചരമദിനം. നമ്മുടെ വിദ്യാലയം വർഷം മുഴുവൻ നീളുന്ന വായന പരിപോഷണ പരിപാടികളാണ് ഏറ്റെടുക്കുന്നത്. അതിന് മുന്നോടിയായി രണ്ടാഴ്ച കാലം നീണ്ടുനിൽക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ശ്രീ. ഷാജി മഞ്ജരി ഉദ്ഘാടനം ചെയ്യുന്നു. മൂന്നാം ക്ലാസ്സിലെ കുട്ടികളുടെ ഓൺലൈൻ അസംബ്ലിയിലാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. അസംബ്ലിയും ഉദ്ഘാടനവും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... വായന ദിനത്തിന്റെ പോസ്റ്റർ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രധാന പരിപാടികൾ പുസ്തക വിതരണം - പ്രീ പ്രൈമറി മുതൽ എല്ലാ ക്ലാസ്സുകൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. രക്ഷിതാക്കൾക്ക് നിശ്ചിത ദിവസം സ്കൂളിലെത്തി പുസ്തകം കൈപ്പറ്റാം. വായിച്ചതിനു ശേഷം മടക്കി നൽകി പുതിയവ വാങ്ങാം.  വായന കുറിപ്പ് തയ്യാറാക്കൽ - കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വായിച്ച പുസ്തകത്തെ കുറിച്ചുള്ള രചന ഒരു പേജിൽ കവിയാതെ എഴുതി തയ്യാറാക്കി ക്ലാസ്സ്...

Online Class - June 18

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ഓൺലൈൻ ക്ലാസ്സിലേക്ക് നമുക്ക് കടക്കാം. പ്രീ പ്രൈമറി നമ്മൾ കുടുംബം അഥവാ Family യെ കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്. Family നമുക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ്. Family യിലെ സന്തോഷത്തെ കുറിച്ച് നമുക്ക് ഒരു പാട്ട് കേട്ടാലോ.... പാട്ട് ഇഷ്ടമായോ..... ഇതൊന്ന് പാടി പഠിക്കാമോ....... പാടി പഠിച്ച് ടീച്ചറിന് അയച്ചു കൊടുക്കുമല്ലോ....... താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ...... ചിത്രത്തിൽ ആരെയെല്ലാമാണ് കാണുന്നത്?   ഇതു പോലെ നിങ്ങളുടെ വീട്ടിൽ ആരെല്ലാമുണ്ട്?  അച്ഛനെയോ അമ്മയെയോ പറഞ്ഞു കേൾപ്പിക്കുക..... അവർ അത് എഴുതി ടീച്ചറിന് അയച്ചു കൊടുക്കുമല്ലോ..... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online class - June 17

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, നമുക്ക് ഇന്നത്തെ ക്ലാസ്സിലേക്ക് കടക്കാം. പ്രീ പ്രൈമറി കുട്ടികൾക്ക് പ്രിയ കൂട്ടുകാരേ, നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ വീടിനെ കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്.  വീട്ടിൽ ആരൊക്കെയാണ് ഉള്ളത്... ഓരോ വീട്ടിലും വ്യത്യാസമുണ്ടാകാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. നമുക്ക് കുടുംബം ( Family ) എന്താണെന്ന് മനസ്സിലാക്കാം. എല്ലാവർക്കും കുടുംബത്തെ കുറിച്ച് മനസ്സിലായോ...... നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് ..... എല്ലാവരേയും കുറിച്ച് ഒന്ന് പറഞ്ഞ് നോക്കൂ..... വീട്ടിൽ ഉള്ള എല്ലാവരുടേയും ചിത്രം വരയ്ക്കാമോ..... നിങ്ങളുടെ Family യെ കുറിച്ച് പറയുന്നതും Family ചിത്രവും ടീച്ചർക്ക് അയച്ചു കൊടുക്കുമല്ലോ..... ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്

Online Ciass - June 16

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ പ്രീ പ്രൈമറി കുട്ടികളുടേയും 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളുടേയും പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു. പ്രീ പ്രൈമറി കുട്ടികൾക്ക്  ഇന്നലെ നമ്മൾ വീടിനെ കുറിച്ച് പാട്ടുകൾ കേട്ടിരുന്നല്ലോ... ഒരു പാട്ട് കൂടി നമുക്ക് കേൾക്കാം.... പാട്ട് ഇഷ്ടമായോ.... വീടിനെ കുറിച്ച് ഇന്നലെയും ഇന്നുമായി കേട്ട പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് പാടി പഠിച്ച് നിങ്ങളുടെ ടീച്ചർക്ക് വീഡിയോ എടുത്ത് അയച്ചു കൊടുക്കുക.... മലയാളമോ ഇംഗ്ലീഷോ ആകാം. ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്