വായന പക്ഷാചരണം

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

ഇന്ന് ജൂൺ 19..... ദേശീയ വായന ദിനം. കേരളത്തെ വായനയിലേക്ക് നയിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരുടെ ചരമദിനം.

നമ്മുടെ വിദ്യാലയം വർഷം മുഴുവൻ നീളുന്ന വായന പരിപോഷണ പരിപാടികളാണ് ഏറ്റെടുക്കുന്നത്. അതിന് മുന്നോടിയായി രണ്ടാഴ്ച കാലം നീണ്ടുനിൽക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ശ്രീ. ഷാജി മഞ്ജരി ഉദ്ഘാടനം ചെയ്യുന്നു. മൂന്നാം ക്ലാസ്സിലെ കുട്ടികളുടെ ഓൺലൈൻ അസംബ്ലിയിലാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. അസംബ്ലിയും ഉദ്ഘാടനവും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക....


വായന ദിനത്തിന്റെ പോസ്റ്റർ


വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രധാന പരിപാടികൾ

  • പുസ്തക വിതരണം - പ്രീ പ്രൈമറി മുതൽ എല്ലാ ക്ലാസ്സുകൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. രക്ഷിതാക്കൾക്ക് നിശ്ചിത ദിവസം സ്കൂളിലെത്തി പുസ്തകം കൈപ്പറ്റാം. വായിച്ചതിനു ശേഷം മടക്കി നൽകി പുതിയവ വാങ്ങാം. 
  • വായന കുറിപ്പ് തയ്യാറാക്കൽ - കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വായിച്ച പുസ്തകത്തെ കുറിച്ചുള്ള രചന ഒരു പേജിൽ കവിയാതെ എഴുതി തയ്യാറാക്കി ക്ലാസ്സ് ടീച്ചർക്ക് അയച്ചു കൊടുക്കണം.
  • അമ്മ വായന - അമ്മമാർക്ക് പ്രത്യേകം പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. വായിച്ച് വായന കുറിപ്പുകൾ തയ്യാറാക്കാം.
  • പ്രസംഗങ്ങൾ - വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിക്കാനുള്ള അവസരം
  • വായന ക്വിസ് - ഓൺലൈൻ മുഖാന്തരം നടത്തുന്നു.
  • വായിച്ചു കൊടുക്കാം - രക്ഷിതാക്കൾ കുട്ടികൾക്കായി കഥകളോ കവിതകളോ വായിച്ച് അവതരിപ്പിച്ച് അയച്ചു നൽകാം. 
  • വിവിധ രചനാ മത്സരങ്ങൾ - കഥ, കവിത, ലേഖനം
  • വായന കാർഡ് നിർമ്മാണം - കൊച്ചു കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിന് രക്ഷിതാക്കൾക്ക് ആകർഷകമായ വായന കാർഡുകൾ തയ്യാറാക്കി അയക്കാവുന്നതാണ്.
  • ഓൺലൈൻ മാഗസിൻ - കുട്ടികളുടേയും രക്ഷിതാക്കളുടേയും രചനകൾ ഉൾപ്പടുത്തി മാഗസിൻ പ്രസിദ്ധീകരിക്കുന്നു.
പ്രിയ രക്ഷിതാക്കളേ,

ഈ പരിപാടികളെല്ലാം വിജയിക്കണമെങ്കിൽ നിങ്ങളുടെ ഏവരുടേയും സഹായ സഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. എല്ലാവരുടേയും പിന്തുണ വിനയപൂർവം അഭ്യർഥിക്കുന്നു.


Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി