Posts

Rainbow

Image
 Listen and enjoy this rainbow song Activities Pre primary 1) Identify the colours of a rainbow 2)Draw the picture of a flower/ an umbrella in rainbow colour Std 1& 2 Draw and colour the picture of a beautiful sky with a rainbow Std 3&4 1) Did you enjoy the song? 2)Which colour you like most in a rainbow? Why?

Jungle

Image
  Look at this picture. This is a jungle.  Activities 1)Pre - primary         Can you identify all the animals here? Tell the names of animals and try to make sound of anyone? 2) std 1& 2      a)Draw and colour any one animal you like most?      b) Who is the longest animal in the jungle? Collect a picture of this animal and paste it on your book? 3) std 3&4      a) Make two riddles about any two animals?                                   OR    b) A rhyme about a jungle or animal?

വാഹനങ്ങൾ

Image
      അനന്ദുവും നന്ദനയും വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി. അവർ ബസിനാണ് പോയത്. നഗരത്തിലെത്തിയപ്പോൾ നല്ല തിരക്കായി. എത്ര എത്ര വാഹനങ്ങൾ..... ആളുകൾ...      യാത്ര കഴിഞ്ഞ് അമ്മയുടം വീട്ടിലെത്തിയപ്പോൾ അമ്മുമ്മ വിശേഷങ്ങൾ ചോദിച്ചു. അനന്ദു വഴിയിൽ കണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞു. കൂട്ടത്തിൽ താൻ കണ്ട വഹനങ്ങളുടെ കാര്യമാണ് അവൻ അത്ഭുതത്തോടെ പറഞ്ഞത്.  ഏതെല്ലാം വാഹനങ്ങളെ കുറിച്ചൊക്കെ ആയിരിക്കാം അനന്ദു പറഞ്ഞിട്ടുണ്ടാകുക... പ്രവർത്തനങ്ങൾ പ്രീപ്രൈമറി നിങ്ങൾക്ക് ചുറ്റും നിങ്ങൾ കാണുന്ന വാഹനങ്ങൾ ഏതെല്ലാമാണ്? നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം ഏതാണ് ? എന്തുകൊണ്ട് ? അമ്മയെയോ അച്ചനെയോ പറഞ്ഞ് കേൾപ്പിക്കുക. 1,2 ക്ലാസ്സുകൾ നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക. വാഹനങ്ങളെ ചക്രങ് ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുക. 3,4 ക്ലാസ്സുകൾ   നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക. വാഹനങ്ങളിൽ വ്യത്യസ്തമായ ഇന്ധനങ്ങൾ ഉപയോഗിക്കാറുണ്ട്. പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇന്ധനം വേണ്ടാത്ത വാഹനങ്ങളുമുണ്ട്. ഉപയോഗിക്കുന്...

പിറന്നാൾ

Image
       മീനു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അവളുടെ പിറന്നാൾ അടുത്ത തിങ്കളാഴ്ചയാണ്. എന്നാൽ എല്ലാവരും ആഘോഷിക്കുന്നതു പോലെ വലിയ പിറന്നാൾ ആഘോഷങ്ങളൊന്നും ഒരുക്കാൻ അവളുടെ അച്ഛനും അമ്മയ്ക്കും കഴിയുമായിരുന്നില്ല.അവളാകട്ടെ അതൊന്നും പറഞ്ഞ് അവരെ വിഷമിപ്പിച്ചുമില്ല.     അങ്ങനെ പിറന്നാൾ ദിനമെത്തി. രാവിലെ അച്ഛനും അമ്മയും നൽകിയ ചക്കരയുമ്മയുമായി അവൾ സ്കൂളിലെത്തി. ക്ലാസ്സിൽ കയറിയ മീനു അതിശയിച്ചു പോയി. ക്ലാസ്സ് മുറി മനോഹരമായി അലങ്കരിച്ചിരിക്കുന്നു.  കുട്ടികളെല്ലാവരും അവൾക്ക് ആശംസകൾ നേർന്നു. ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി.     മീനുവിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ പിറന്നാൾ ആയിരുന്നു അന്നത്തേത്. പ്രവർത്തനങ്ങൾ പ്രീപ്രൈമറി, 1.2 ക്ലാസ്സുകൾ മീനുവിന് നൽകാനായി ഒരു പിറന്നാൾ സമ്മാനം ഉണ്ടാക്കുക. ( വീട്ടിൽ നിന്നും ലഭിക്കുന്ന പഴയ സാധനങ്ങൾ, പാഴ് വസ്തുക്കൾ, കടലാസ്, ഓല മുതലായവ ഉപയോഗിച്ച് നിർമിച്ചാൽ മതിയാകും. ) 3,4 ക്ലാസ്സുകൾ മീനുവിന്റെ പിറന്നാളിന് നൽകുന്നതിനായി മനോഹരമായ ഒരു ആശംസാ കാർഡ് നിർമിക്കുക.

നാണയങ്ങൾ.... നോട്ടുകൾ.....

Image
       പ്രിയ കുട്ടികളേ, മുകളിലെ ചിത്രത്തിൽ എന്താണ് കാണുന്നത്? ഇത്തരം നാണയങ്ങളും നോട്ടുകളും നിങ്ങളുടെ കയ്യിലുണ്ടോ?  ഏതെല്ലാമാണ് നിങ്ങളുടെ കയ്യിലുള്ളത്?  എന്തിനാണ് നാണയങ്ങളും നോട്ടുകളും ഉപയോഗിക്കുന്നത്? പ്രവർത്തനങ്ങൾ പ്രീപ്രൈമറി 1.നിങ്ങളുടെ കയ്യിലുള്ള ഒരു നാണയത്തെ പരിചയപ്പെടുത്തുക. 2.ഏറ്റവും ചെറിയ നാണയത്തിന്റെ വില എത്രയാണ്? 1,2 ക്ലാസ്സുകൾ 1.ഇരുപത്  രൂപാ നോട്ടിൽ എത്ര 2 രൂപകൾ ഉണ്ട്? 2. 100 രൂപാ നോട്ട് എത്ര പത്ത് രൂപാ നോട്ടുകൾ ചേർന്നതാണ്? 3. ഏറ്റവും വലിയ നോട്ടിന്റെ വില എത്രയാണ്? 3,4 ക്ലാസ്സുകൾ രാമുവും സീതയും കൂടി ബാങ്കിൽ പണം നിക്ഷേപിക്കാൻ പോയി. അവർ നിക്ഷേപിച്ച നോട്ടുകൾ താഴെ പറയും പ്രകാരമാണ്. രാമു നിക്ഷേപിച്ചത് 500 രൂ. നോട്ടുകൾ - 3 100 രൂ. നോട്ടുകൾ - 10 50 രൂ.  നോട്ടുകൾ - 2  സീത നിക്ഷേപിച്ചത് 500 രൂ. നോട്ടുകൾ - 4 100 രൂ. നോട്ടുകൾ - 8 50 രൂ.  നോട്ടുകൾ - 5   1. ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ചത് ആര്? 2. രണ്ടുപേരും കൂടി ആകെ എത്ര രൂപാ നിക്ഷേപിച്ചു?             

Vegitables and Fruits

Image
   Look at the chart above. What are the pictures in the chart. Activities 1)Pre primary    Choose and draw any one fruit / vegetable and colour it 2)Class 1 & 2     Draw the picture of any one fruit / vegetable and write three advantage ( you can include it's shape, colour and taste) 3)Class 3&4      Can you Imagine and write a funny conversation between any two fruits/vegetables.

ചെടികൾ

Image
  നമുക്ക് ചുറ്റും എന്തെല്ലാം ചെടികളാണ് ഉള്ളത് .അല്ലേ?  നിങ്ങൾ അവയെ നിരീക്ഷിച്ചിട്ടുണ്ടോ ? ഇന്ന് പ്രകൃതി നിരീക്ഷണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പടുത്തിയിട്ടുള്ളത്. പ്രീപ്രൈമറി നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളാണ് ഉള്ളത് ? അവയുടെ പേരുകൾ മനസ്സിലാക്കുക. ആ പേരുകൾ പറയുക. 1,2 ക്ലാസ്സുകൾ  നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളും വൃക്ഷങ്ങളുമാണുള്ളത് ? കണ്ടെത്തി എഴുതുക. ഏതെങ്കിലും ഒരു സസ്യം കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കി എഴുതുക. 3,4 ക്ലാസ്സുകൾ  നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളും വൃക്ഷങ്ങളുമാണുള്ളത് ? കണ്ടെത്തി എഴുതുക. മുകളിലെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന തക്കാളി ചെടിയുടെ ചിത്രം നിരീക്ഷിക്കുക. അതിന്റെ ഭാഗങ്ങൾ ഏതെല്ലാമാണ്? ചിത്രം വരച്ച് അടയാളപ്പെടുത്തുക. ഓരോ ഭാഗത്തിന്റെയും ധർമ്മങ്ങൾഎന്തെല്ലാമാണ്?