പിറന്നാൾ
മീനു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അവളുടെ പിറന്നാൾ അടുത്ത തിങ്കളാഴ്ചയാണ്. എന്നാൽ എല്ലാവരും ആഘോഷിക്കുന്നതു പോലെ വലിയ പിറന്നാൾ ആഘോഷങ്ങളൊന്നും ഒരുക്കാൻ അവളുടെ അച്ഛനും അമ്മയ്ക്കും കഴിയുമായിരുന്നില്ല.അവളാകട്ടെ അതൊന്നും പറഞ്ഞ് അവരെ വിഷമിപ്പിച്ചുമില്ല.
അങ്ങനെ പിറന്നാൾ ദിനമെത്തി. രാവിലെ അച്ഛനും അമ്മയും നൽകിയ ചക്കരയുമ്മയുമായി അവൾ സ്കൂളിലെത്തി. ക്ലാസ്സിൽ കയറിയ മീനു അതിശയിച്ചു പോയി. ക്ലാസ്സ് മുറി മനോഹരമായി അലങ്കരിച്ചിരിക്കുന്നു. കുട്ടികളെല്ലാവരും അവൾക്ക് ആശംസകൾ നേർന്നു. ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി.
മീനുവിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ പിറന്നാൾ ആയിരുന്നു അന്നത്തേത്.
പ്രവർത്തനങ്ങൾ
പ്രീപ്രൈമറി, 1.2 ക്ലാസ്സുകൾ
മീനുവിന് നൽകാനായി ഒരു പിറന്നാൾ സമ്മാനം ഉണ്ടാക്കുക. ( വീട്ടിൽ നിന്നും ലഭിക്കുന്ന പഴയ സാധനങ്ങൾ, പാഴ് വസ്തുക്കൾ, കടലാസ്, ഓല മുതലായവ ഉപയോഗിച്ച് നിർമിച്ചാൽ മതിയാകും. )
3,4 ക്ലാസ്സുകൾ
മീനുവിന്റെ പിറന്നാളിന് നൽകുന്നതിനായി മനോഹരമായ ഒരു ആശംസാ കാർഡ് നിർമിക്കുക.

Comments
Post a Comment