വാഹനങ്ങൾ
അനന്ദുവും നന്ദനയും വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി. അവർ ബസിനാണ് പോയത്. നഗരത്തിലെത്തിയപ്പോൾ നല്ല തിരക്കായി. എത്ര എത്ര വാഹനങ്ങൾ..... ആളുകൾ...
യാത്ര കഴിഞ്ഞ് അമ്മയുടം വീട്ടിലെത്തിയപ്പോൾ അമ്മുമ്മ വിശേഷങ്ങൾ ചോദിച്ചു. അനന്ദു വഴിയിൽ കണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞു. കൂട്ടത്തിൽ താൻ കണ്ട വഹനങ്ങളുടെ കാര്യമാണ് അവൻ അത്ഭുതത്തോടെ പറഞ്ഞത്.
ഏതെല്ലാം വാഹനങ്ങളെ കുറിച്ചൊക്കെ ആയിരിക്കാം അനന്ദു പറഞ്ഞിട്ടുണ്ടാകുക...
പ്രവർത്തനങ്ങൾ
പ്രീപ്രൈമറി
നിങ്ങൾക്ക് ചുറ്റും നിങ്ങൾ കാണുന്ന വാഹനങ്ങൾ ഏതെല്ലാമാണ്?
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം ഏതാണ് ? എന്തുകൊണ്ട് ?
അമ്മയെയോ അച്ചനെയോ പറഞ്ഞ് കേൾപ്പിക്കുക.
1,2 ക്ലാസ്സുകൾ
നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക.
വാഹനങ്ങളെ ചക്രങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുക.
3,4 ക്ലാസ്സുകൾ
നിങ്ങൾക്കു് ചുറ്റും കാണുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുക.
വാഹനങ്ങളിൽ വ്യത്യസ്തമായ ഇന്ധനങ്ങൾ ഉപയോഗിക്കാറുണ്ട്. പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇന്ധനം വേണ്ടാത്ത വാഹനങ്ങളുമുണ്ട്.
ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളെ തരം തിരിക്കുക.

Comments
Post a Comment