നാണയങ്ങൾ.... നോട്ടുകൾ.....

 

    
പ്രിയ കുട്ടികളേ,

മുകളിലെ ചിത്രത്തിൽ എന്താണ് കാണുന്നത്?

ഇത്തരം നാണയങ്ങളും നോട്ടുകളും നിങ്ങളുടെ കയ്യിലുണ്ടോ? 

ഏതെല്ലാമാണ് നിങ്ങളുടെ കയ്യിലുള്ളത്? 

എന്തിനാണ് നാണയങ്ങളും നോട്ടുകളും ഉപയോഗിക്കുന്നത്?

പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

1.നിങ്ങളുടെ കയ്യിലുള്ള ഒരു നാണയത്തെ പരിചയപ്പെടുത്തുക.

2.ഏറ്റവും ചെറിയ നാണയത്തിന്റെ വില എത്രയാണ്?

1,2 ക്ലാസ്സുകൾ

1.ഇരുപത്  രൂപാ നോട്ടിൽ എത്ര 2 രൂപകൾ ഉണ്ട്?

2. 100 രൂപാ നോട്ട് എത്ര പത്ത് രൂപാ നോട്ടുകൾ ചേർന്നതാണ്?

3. ഏറ്റവും വലിയ നോട്ടിന്റെ വില എത്രയാണ്?

3,4 ക്ലാസ്സുകൾ

രാമുവും സീതയും കൂടി ബാങ്കിൽ പണം നിക്ഷേപിക്കാൻ പോയി. അവർ നിക്ഷേപിച്ച നോട്ടുകൾ താഴെ പറയും പ്രകാരമാണ്.

രാമു നിക്ഷേപിച്ചത്

500 രൂ. നോട്ടുകൾ - 3

100 രൂ. നോട്ടുകൾ - 10

50 രൂ.  നോട്ടുകൾ - 2

 സീത നിക്ഷേപിച്ചത്

500 രൂ. നോട്ടുകൾ - 4

100 രൂ. നോട്ടുകൾ - 8

50 രൂ.  നോട്ടുകൾ - 5

 1. ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ചത് ആര്?

2. രണ്ടുപേരും കൂടി ആകെ എത്ര രൂപാ നിക്ഷേപിച്ചു?           



Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ