സ്വാതന്ത്ര്യ ദിന പ്രസംഗം

പ്രസംഗം 1

അഭിവന്ദ്യരായ അതിഥികളേ, സംപൂജ്യരായ ഗുരുജനങ്ങളേ, പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.
മനോഹരമായ ഈ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നിങ്ങളെ അഭിസംബോധന ചെയ്ത് രണ്ട് വാക്ക് സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ബഹു വിധ വർണ്ണങ്ങളിൽ വിടർന്നു പരിലസിക്കുന്ന പൂക്കൾ.
പല വലുപ്പത്തിലുള്ളവ,
വ്യത്യസ്ഥ സുഗന്ധങ്ങൾ വമിക്കുന്നവ...
ഒരു പൂന്തോട്ടത്തെ
മനോഹരമാക്കുന്നത് ഈ വൈവിധ്യമാണ്....
അതെ, ഭാരതം ഒരു പൂന്തോട്ടമാണ്. വ്യത്യസ്ഥ ഭാഷകൾ, വേഷങ്ങൾ ,അനേക ജാതികൾ, മതങ്ങൾ ,വർഗ്ഗങ്ങൾ....
ഒരു മാലയിലെ മുത്തുകളെ പരസ്പരം കോർത്തു നിർത്തുന്ന ചരട് ഏതാണ്?
മഹത്തായ പുരാതന ഭാരത സംസ്കാരമല്ലാതെ മറ്റൊന്നുമല്ല.
സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംസ്കാരം .
ബുദ്ധന്റെയും ഗാന്ധിയുടെയും വിവേകാനന്ദന്റെയും പാരമ്പര്യം .
സംസ്കാരത്തിന്റെ ഈ മഹാപ്രവാഹത്തിൽ നിന്നും ഒരു കുമ്പിൾ വെള്ളം നമുക്ക് കോരിക്കുടിക്കാം.
ഹൃദയം കുളിർക്കട്ടെ, ധിഷണ തെളിയട്ടെ.
എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിനാശംസകൾ.
നന്ദി, നമസ്കാരം.
ജയ് ഹിന്ദ്.




Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ