സ്വാതന്ത്ര്യദിനാഘോഷം

                    മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ, വളരെ ലളിതമായ ചടങ്ങ് ആയിരുന്നുവെങ്കിലും ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളോട് ഒത്തുചേർന്നു കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സഹകരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ രാവിലെ 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് കേണൽ പ്രകാശ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ പി ബി സുര എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് ഹനിലാൽ അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. ലളിതമെങ്കിലും പ്രൗഡഗംഭീരമായ ഒരു സ്വാതന്ത്ര്യ ദിനാഘോഷമാണ് സ്കൂളിൽ നടന്നത്.










Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ