ലോക പരിസ്ഥിതി ദിനം

പ്രിയ കുട്ടികളേ,

 എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ച് വരികയാണല്ലോ.... എല്ലാവർക്കും പരിസ്ഥിതി ദിനത്തിന്റെ ആശംസകൾ നേരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നാം അറിയേണ്ട കാര്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലൂടെ പങ്കു വെയ്ക്കുന്നത്. ഇവ മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. 



എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
ഓരോ വർഷവും ഓരോ തീം അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നത്.

Celebrate Bio diversity' എന്നതായിരുന്നു  2020-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കൊളംബിയ ഈയിരുന്നു ആതിഥേയ രാജ്യം.

2021 വർഷത്തെ തീം Ecosystem Restoration (പരിസ്ഥിതി പുനരുദ്ധരിക്കൽ) എന്നതാണ്. പാക്കിസ്ഥാനാണ് ആതിഥേയ രാജ്യം

താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.

പരിസ്ഥിതി ഗാനം - സുഗതകുമാരി രചിച്ചത്. എല്ലാവരും പാടി പഠിക്കുക.




മറ്റൊരു ഗാനം കൂടി കേട്ടാലോ.....






പരിസ്ഥിതി ദിന സന്ദേശം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിസ്ഥിതി ക്വിസ് - LP


1. മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല?
2. ഇന്ത്യൻ ഹരിത  വിപ്ലവത്തിന്റെ പിതാവ്?
3. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏത് മരത്തിന്റെ പേരിലാണ് പ്രശസ്തം?
4. കേരള കർഷക ദിനം?
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?
6.കേരളത്തിന്റെ സംസ്ഥാന പക്ഷി?
7. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി?
8. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?
9. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി?
10. യവനപ്രിയ എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം?


11. ഒറ്റ വിത്തുള്ള ഫലം ഏത്?
12. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
13. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
14. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷിയ്ക്കപ്പെട്ടിരിക്കുന്ന മൃഗം?
15. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം?
16. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
17. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനം?
18.മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണ്?
19. നിള എന്ന പേരിലും അറിയപ്പെടുന്ന കേരളത്തിലെ നദി?
20. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?


ഉത്തരങ്ങൾ LP
1. തിരുവനന്തപുരം
2. എം.എസ്.സ്വാമിനാഥൻ
3. തേക്ക്
4. ചിങ്ങം 1
5. കാക്ക
6. മലമുഴക്കി വേഴാമ്പൽ
7. ആമ
8. സൂര്യകാന്തി
9. ബോൺസായ്
10. കുരുമുളക്
11. തേങ്ങ
12. ജെ.സി.ബോസ്
13. കരിമ്പ്
14. വരയാട്
15. വേപ്പ്
16. പഞ്ചാബ്
17. ജാതിയ്ക്ക
18. അറബി
19. ഭാരതപ്പുഴ
20. മണ്ണിര

പരിസ്ഥിതി ദിന പ്രസംഗം










പരിസ്ഥിതി പോസ്റ്ററുകൾ... സന്ദേശങ്ങൾ


 

പരിസ്ഥിതി ദിന ക്വിസ്









Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം