Online Classes - June 1

പ്രിയ രക്ഷിതാക്കളേ, കുട്ടികളേ,
ഈ അധ്യയന വർഷം നമ്മെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാലയം തുറക്കാനാകാത്ത അവസ്ഥ കുട്ടികളെ സാരമായി ബാധിക്കുക തന്നെ ചെയ്യും. നേരിട്ടുള്ള പഠനമാണല്ലോ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. എങ്കിലും കേരള ഗവൺമെന്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ഓൺലൈൻ പഠനപ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കാര്യമായ മുന്നേറ്റം ഈ രംഗത്ത് നടത്തിയിരിക്കുന്നു. അതിനോട് ചേർന്നുകൊണ്ട് നമ്മുടെ വിദ്യാലയവും മുന്നോട്ട് പോകുകയാണ്. ചില കുട്ടികൾക്കെങ്കിലും പല കാരണങ്ങളാൽ ക്ലാസ്സുകൾ കാണാൻ കഴിയാതെ വരാൻ സാധ്യതയുണ്ട്. അവർക്കായി എല്ലാ ദിവസവും ക്ലാസ്സുകളുടെ ലിങ്കുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. അത് കാണുകയും അതിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ചെയ്ത് ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കുകയും വേണം. നമ്മുടെ പ്രീ പ്രൈമറി കുട്ടികൾക്ക് സംസ്ഥാന തലത്തിൽ ക്ലാസ്സുകൾ ഇല്ല. എന്നാൽ നമ്മുടെ വിദ്യാലയം എല്ലാദിവസവും അവർക്കുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ച് പ്രവർത്തിച്ചാൽ ഈ കോവിഡ് കാലത്തെ വിദ്യാഭ്യാസവും നമുക്ക് മികവുറ്റതാക്കാം. എല്ലാവർക്കും പുതിയ അധ്യയനവർഷത്തിലേക്ക് ഹൃദ്യമായ സ്വാഗതം.....

പ്രീ പ്രൈമറി കുട്ടികൾക്ക്

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... ഈ പാട്ടിൽ നിങ്ങൾക്കിഷ്ടമായ ഒരു കഥാപാത്രത്തിന്റ ചിത്രം വരയ്ക്കുക...



ഒന്നാം ക്ലാസ്സ് പഠനപ്രവർത്തനം


രണ്ടാം ക്ലാസ്സ് പഠനപ്രവർത്തനം





മൂന്നാം ക്ലാസ്സ് പഠനപ്രവർത്തനം





നാലാം ക്ലാസ്സ് പഠനപ്രവർത്തനം





Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം