വീട്

 പ്രിയ കൂട്ടുകാരേ,

നമ്മുടെ അവധിക്കാല കളിയരങ്ങ് ഇന്ന് ആരംഭിക്കുകയാണ്. നമ്മൾ ഇതിന് നൽകുന്ന പേര്  " കളി... ചിരി.... ചിന്ത.... എന്നാണ്. അതുകൊണ്ട് രസകരമായ കാര്യങ്ങൾ മാത്രമേ ഇതിൽ ഉണ്ടാകുകയുള്ളൂ.... എന്നാൽ തുടങ്ങാം കൂട്ടുകാരേ....

ആദ്യം ഒരു പാട്ട് കേൾക്കാം.... നിങ്ങളിൽ ചിലർ കേട്ടിട്ടുണ്ടാകും. എന്നാലും ഒന്നു കൂടി കേൾക്കാം...


പാട്ട് എന്തിനെ കുറിച്ചാണ് ?

 വീട്ടിൽ ആരൊക്കെയാണ് ഉള്ളത്?

മറ്റ് ജീവികൾക്ക് വീടുകളുണ്ടോ ?

വീടിനെ കുറിച്ചുള്ള മറ്റ് പാട്ടുകൾ അറിയാമോ.... പാടി നോക്കൂ....

( ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമെഴുതേണ്ടതില്ല.... അച്ഛനോടോ അമ്മയോടോ ചേട്ടനോടോ ചേച്ചിയോടോ അപ്പൂപ്പനോടോ അമ്മൂമ്മയോടോ പറഞ്ഞാൽ മതി.)

ഇനി പ്രവർത്തനങ്ങളിലേക്ക്.......

പ്രീ പ്രൈമറി

ഒരു വീടിന്റെ പടം വരച്ച് നിറം കൊടുക്കുക.....

1,2 ക്ലാസ്സുകൾ

നിങ്ങളുടെ വീട്ടിൽ ആരൊക്കയാണ് ഉള്ളത് ? അവരുടെ പടം വരച്ച് നിറം കൊടുത്ത് താഴെ പേരെഴുതുക.... ( ഫോട്ടോ പോലെയൊന്നും വരയ്ക്കണ്ട.... അറിയാവുന്ന പോലെ വരച്ചാൽ മതി. പേരെഴുതാൻ അറിയില്ലെങ്കിൽ അച്ഛനോ അമ്മയോ സഹായിക്കും.)

3,4 ക്ലാസ്സുകൾ

നിങ്ങളുടെ വീടും പരിസരവും ചിത്രീകരിക്കുക.... 

നിങ്ങളുടെ വീടിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക....

ഓകെ.... നമുക്ക് ഇന്നത്തെ കളിയും ചിരിയും ചിന്തയും നിർത്താം.... നിങ്ങളുടെ പ്രവർത്തനങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ ടീച്ചർക്ക് അയച്ചു കൊടുക്കുമല്ലോ.... കൂടാതെ എല്ലാ പ്രവർത്തനങ്ങളും ബുക്കിൽ സൂക്ഷിച്ച് വെയ്ക്കുകയും സ്കൂൾ തുറക്കുമ്പോൾ കൊണ്ടുവരികയും വേണം....



Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം