കുളം

 താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ....

ചിത്രത്തിൽ എന്താണ് കാണുന്നത്?

ആരെല്ലാമാണ് ചിത്രത്തിൽ ഉള്ളത് ?

ഇത്തരം കുളങ്ങൾ നമുക്ക് ചുറ്റുമുണ്ടോ?

കുളങ്ങൾ കൊണ്ട് എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ട്?

ഇനി പ്രവർത്തനങ്ങളിലേക്ക്.....

പ്രീ പ്രൈമറി

ചിത്രത്തിൽ ഏതെല്ലാം ജീവികളെയാണ് കാണുന്നത്. പറയൂ... അച്ഛന്റെയോ അമ്മയുടേയോ സഹായത്തോടെ പട്ടികയാക്കൂ....

1,2 ക്ലാസ്സുകൾ

ചിത്രത്തിൽ കാണുന്ന ജല സസ്യങ്ങൾ ഏതെല്ലാമാണ് ? നിങ്ങളുടെ ചുറ്റുപാടുമുള്ള ജലസസ്യങ്ങളെ കൂടു ഉൾപ്പെടുത്തി ജലസസ്യങ്ങളുടെ പട്ടിക തയ്യാറാക്കുക....

3,4 ക്ലാസ്സുകൾ

ചിത്രത്തിൽ ഒരു തവളയെ കാണുന്നില്ലേ? അതിന് എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്? 

തവളയുടെ ചിത്രം വരച്ച് അതിന്റെ പ്രത്യേകതകൾ കുറിപ്പായി എഴുതൂ.... 


Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ