വേനലവധി

 

    വേനലവധിക്കായി സ്കൂൾ അടച്ചു. മിന്നുവും ചിന്നുവും വീട്ടിലെത്തി.അവധിക്കാലം ആഘോഷിക്കാനായി അമ്മാവന്റെ വീട്ടിൽ പോയാലോ?  അവർ അച്ഛനോടും അമ്മയോടും ചോദിച്ചു. വിഷുവിനു ശേഷം പോകാമെന്ന് അച്ഛൻ സമ്മതിച്ചു. മിന്നുവിനും ചിന്നുവിനും സന്തോഷമായി. അവർ അമ്മാവന്റെ വീട്ടിലേക്ക് ചെല്ലുന്ന വിവരം കത്തെഴുതി അറിയിക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. അവർ കത്തെഴുതി പോസ്റ്റ് ചെയ്തു. 

    പിന്നീട് വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങളായി. കഴിഞ്ഞ രണ്ട് വർഷവും കോവിഡ് കാരണം വിഷു ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇത്തവണ വളരെ ഉത്സാഹത്തോടെയാണ് അവർ വിഷു ആഘോഷത്തിന് തയ്യാറായത്.എങ്ങനെയൊക്കെ ആയിരിക്കാം അവർ വിഷു ആഘോഷിക്കുന്നത്?

 പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

വിഷുക്കണി ഒരുക്കുന്ന സാധനങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ചിത്രം വരച്ച് നിറം നൽകുക.

1,2 ക്ലാസ്സുകൾ

വിഷു സദ്യയ്ക്ക് തയ്യാറാക്കുന്ന വിഭവങ്ങൾ ഏതെല്ലാമാണ്? അന്വേഷിച്ച് കണ്ടെത്തി പട്ടിക തയ്യാറാക്കുക..

3,4 ക്ലാസ്സുകൾ

നിങ്ങൾ അവധിക്കാലം ആഘോഷിക്കാനായി അമ്മാവന്റെ വീട്ടിൽ ചെല്ലുന്ന വിവരം അറിയിച്ചു കൊണ്ട് അമ്മാവന് ഒരു കത്ത് തയ്യാറാക്കുക.

Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി