പുസ്തക ദിനം
ഇന്ന് ലോക പുസ്തകദിനം. പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്റെ ജന്മദിനമാണ് ലോക പുസ്തക ദിനമായി ആചരിക്കുന്നത്.
![]() |
| വില്യം ഷേക്സ്പിയർ |
ഇന്നത്തെ പ്രവർത്തനങ്ങൾ വായനയുമായി ബന്ധപ്പെട്ടതാണ്. താഴെക്കൊടുത്തിട്ടുള്ള കഥ വായിക്കൂ....
ഇതൊരു പുസ്തകത്തിലെ കഥയാണ്. 365 കുഞ്ഞുകഥകൾ എന്നാണ് പുസ്തകത്തിന്റെ പേര്. എഴുതിയത് അഷിത.
ഇനി പ്രവർത്തനങ്ങളിലേക്ക്......
പ്രീപ്രൈമറി കുട്ടികൾക്ക്
നിങ്ങൾ കേട്ടിട്ടുള്ള കഥകളിൽ ഇഷ്ടപ്പെട്ട ഒരെണ്ണം നല്ല ഭാവത്തോടു കൂടി അവതരിപ്പിക്കുക. രക്ഷിതാക്കൾ വീഡിയോ റെക്കോർഡ് ചെയ്ത് അയച്ചു തരിക..
1,2 ക്ലാസ്സുകൾക്ക്
കുറുക്കന്റെ ബുദ്ധി മനസ്സിലായല്ലോ.... കുറുക്കന്റെ കൌശലത്തെ കുറിച്ച് ചെറിയ ഒരു കവിത എഴുതി അയച്ചു തരിക. ഒരു പേജിൽ കവിയരുത്. ചിത്രങ്ങൾ കൂടി ചേർത്ത് ആകർഷകമാക്കണേ...
3,4 ക്ലാസ്സുകൾക്ക്
നിങ്ങൾ വായിച്ചിട്ടുള്ള ഒരു കഥ നിങ്ങളുടേതായ രീതിയിൽ എഴുതി അയച്ചു തരിക. ഒരു പേജിൽ കവിയരുത്. ചിത്രങ്ങൾ ചേർക്കാം.




Comments
Post a Comment