ലോക ഭൌമ ദിനം
പ്രിയ കുട്ടികളേ,
ഇന്ന് ലോക ഭൌമദിനം ആചരിക്കുകയാണ്. എല്ലാവർക്കും ഭൌമദിന ആശംസകൾ....
ഭൂമി നമുക്ക് അമ്മയാണ്. ഈ പ്രപഞ്ചത്തിൽ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹമാണ് ഭൂമി. സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും ജീവിക്കാൻ വേണ്ട അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യമാണ് ഭൂമിയെ മറ്റ് ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഭൂമിയിലെ മണ്ണും ജലവും അന്തരീക്ഷവും ചേർന്നാണ് ഭൂമിയെ ജീവന്റെ കലവറയാക്കി മാറ്റിയിരിക്കുന്നത്. ഭൂമിയിലെ മണ്ണിലോ വെള്ളത്തിലോ വായുവിലോ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവജാലങ്ങൾക്ക് ആപത്ത് ഉണ്ടാക്കും. ഭൂമിയെ ഇങ്ങനെ തന്നെ സംരക്ഷിച്ച് വരും തലമുറയ്ക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനാൽ നമുക്ക് ഭൂമിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാം.
ഭൌമദിനമായതിനാൽ പരിസരപഠനവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളാണ് ഇന്നത്തെ അവധിക്കാല പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും അവസാനം കൊടുത്തിരിക്കുന്ന ക്വിസ് എല്ലാവരും ചെയ്യേണ്ടതാണ്.
ഭൂമിയിലെ മനോഹര കാഴ്ചകളും അവ പഠിപ്പിക്കുന്ന പാഠവുമൊക്കെ പറഞ്ഞുതരുന്ന ഒളപ്പമണ്ണയുടെ കവിത ഒന്ന് കേൾക്കുക..

കവിത ഇഷ്ടപ്പെട്ടോ.... നാം നമുക്ക് ചുറ്റും നോക്കിയാൽ ഒരുപാട് മനോഹരമായ കാര്യങ്ങൾ കാണാൻ കഴിയും....
പ്രീപ്രൈമറി കുട്ടികൾക്ക്
കവിതയിൽ പനിനീർപ്പൂവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടല്ലോ.... 1. നിങ്ങളുടെ വീട്ടിൽ ഏതെല്ലാം പൂക്കളാണ് ഉള്ളത്?
2. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പൂച്ചെടിയുടെ ചിത്രം വരച്ച് നിറം കൊടുക്കൂ...
1,2 ക്ലാസ്സുകൾക്ക്
കവിതയിൽ ആകാശത്ത് കാണുന്ന നിരവധി കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ടല്ലോ.
1. നിങ്ങൾ രാത്രിയിൽ ആകാശത്ത് കണ്ടിട്ടുള്ള പ്രധാന വസ്തുക്കൾ ( ആകാശ ഗോളങ്ങൾ ) എന്തെല്ലാമാണ്?
2. രാത്രിയിലെ ആകാശത്തിന്റെ ചിത്രം വരച്ച് ഇവ അടയാളപ്പെടുത്തുക.
3,4 ക്ലാസ്സുകൾക്ക്
കവിതയിൽ പൂക്കളിൽ നിന്ന് തേൻ നുകരുന്ന വണ്ടുകളെ കുറിച്ച് പയുന്നുണ്ടല്ലോ.
1. വണ്ടുകളെ പോലെ നമുക്ക് ചുറ്റും പറന്നു നടക്കുന്ന എത്ര ജീവികളുടെ പേര് നിങ്ങൾക്കറിയാം. എഴുതുക. ഓരോന്നിന്റെയും ആഹാരം എന്താണെന്ന് കൂടി സൂചിപ്പിക്കുക.
2. പക്ഷികളും ഇങ്ങനെ പറന്നു നടക്കുന്ന ജീവികളാണ്. പക്ഷികളും ഇവയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
എല്ലാ കുട്ടികൾക്കും വേണ്ടി....
ഭൌമദിന ക്വിസ്
1. ഭൂമിയുടെ ഉപഗ്രഹം ഏത്
2. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്
3. ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമി
4. ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഭാഗം
5. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
ഉത്തരങ്ങൾ നാളെ വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് വാട്ട്സ് ആപ്പിലോ മെയിലിലോ അയക്കുക.
9495262464
34203cherthala@gmail.com

Comments
Post a Comment