പച്ചക്കറിത്തോട്ടം


ഇന്ന് പരിസരപഠനവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് നൽകുന്നത്. ഇത് തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ ജ്യോതി ടീച്ചറാണ്.

പച്ചക്കറി തോട്ടം


           വിദ്യാലയത്തിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പച്ചക്കറി കൃഷി ചെയ്യാൻ ആരംഭിച്ചു. ഏതൊക്കെ പച്ചക്കറികളായിരിക്കാം അവർ കൃഷി ചെയ്തത്?
പച്ചമുളക്, തക്കാളി, വഴുതന, പയർ,പാവൽ,പടവലം,പീച്ചിങ്ങ,വെള്ളരി, മത്തൻ, വാഴ, ചേമ്പ്, ചേന, കാച്ചിൽ, കറിവേപ്പില, ചുരയ്ക്ക,കുമ്പളം,കപ്പ ..... ഇങ്ങനെ എല്ലാത്തരം പച്ചക്കറി വിത്തുകളും സംഘടിപ്പിച്ച് കൃഷി ആരംഭിച്ചു. അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളെ കൃഷികാര്യങ്ങളിൽ സഹായിച്ചു. കൃഷിയുടെ ഓരോ ഘട്ടവും കുട്ടികൾ നിരീക്ഷിച്ച് മനസ്സിലാക്കി. എല്ലാവരുടേയും പ്രവർത്തനഫലമായി നല്ല വിളവ് ലഭിച്ചു. കാർഷിക ക്ലബ്ബിനെ എല്ലാവരും പ്രശംസിച്ചു. അതോടൊപ്പം പച്ചക്കറി കൃഷി എല്ലാവരുടേയും വീടുകളിലും നടപ്പാക്കുന്നതിന് വിദ്യാലയം തീരുമാനിച്ചു.

പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

1.നിങ്ങളുടെ വീട്ടിലും ചുറ്റുപാടും കാണുന്ന പച്ചക്കറികൾ നിരീക്ഷിക്കുക. അവയുടെ പേര് കണ്ടെത്തുക. ( രക്ഷിതാക്കളെ പറഞ്ഞ് കേൾപ്പിച്ചാൽ മതി )

2. ഏതെങ്കിലും ഒരു പച്ചക്കറി ഫലത്തിന്റെ ചിത്രം വരച്ച് നിറം കൊടുക്കുക.

1,2 ക്ലാസ്സുകൾ

നിങ്ങളുടെ വീട്ടിലും ചുറ്റുപാടും കാണുന്ന പച്ചക്കറികൾ നിരീക്ഷിക്കുക. അവയുടെ പേര് കണ്ടെത്തി എഴുതുക. പച്ചക്കറികളെ തരംതിരിക്കുക. പടരുന്നവ, കുറ്റിച്ചെടികളായി വളരുന്നവ എന്നിങ്ങനെ.

3,4 ക്ലാസ്സുകൾ

ഏതെങ്കിലും 2 പച്ചക്കറികൾ കൃഷി ചെയ്യുന്ന രീതി മുതിർന്നവരിൽ നിന്നും ചോദിച്ച് മനസ്സിലാക്കി അതിന്റെ  ഘട്ടങ്ങൾ വിശദമായി രേഖപ്പെടുത്തുക.



Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി