ഗണിതപ്രവർത്തനം

            ഇന്ന് ഗണിതപ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവർക്കും വർക്ക്ഷീറ്റുകൾ പ്രത്യേകം നൽകാൻ കഴിയാത്തതിനാൽ ഇവിടെ നൽകിയിട്ടുള്ള വർക്ക്ഷീറ്റുകൾ പേപ്പറിൽ തയ്യാറാക്കി ഉത്തരങ്ങൾ എഴുതി വാട്ട്സ്ആപ്പിലോ മെയിലിലോ അയച്ചു തരിക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ കുട്ടികൾ പെൻസിൽ ഉപയോഗിച്ച് എഴുതുന്നതിനാൽ ഇവിടെ ലഭിക്കുന്ന ചിത്രങ്ങൾ വായിക്കാൻ പ്രയാസം നേരിടുന്നു. അതുകൊണ്ട് വിവിധ നിറങ്ങളിലുള്ള പേനകളോ സ്കെച്ച് പേനകളോ ഉപയോഗിച്ച് രചനകൾ നടത്തുന്നതാണ് നല്ലത്. രക്ഷിതാക്കൾ കുട്ടികളെ ഇക്കാര്യത്തിൽ സഹായിക്കുമല്ലോ. ഓരോ ദിവസവും ലഭിക്കുന്ന മെച്ചപ്പെട്ട രചനകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്. എന്നാൽ ഈ രചനകൾ ഓരോ കുട്ടിയും ഒരു ഒരു ഫയലിൽ സൂക്ഷിക്കണം. എല്ലാ പ്രവർത്തനങ്ങളും ചെയ്ത് മനോഹരമായ രീതിയിൽ സൂക്ഷിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാൻ അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. അതു കൊണ്ട് സ്കൂൾ തുറക്കുന്ന ദിവസം വെക്കേഷൻ കാലത്തെ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊണ്ട ഉൽപന്നങ്ങളുടെ ഒരു പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

ഇനി ഇന്നത്തെ വർക്ഷീറ്റുകൾ കാണാം....

പ്രീപ്രമറി കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന വർക്ക്ഷീറ്റിലെ പ്രവർത്തനങ്ങൾ ചെയ്യുക



1,2 ക്ലാസ്സുകൾ താഴെക്കൊടുത്തിരിക്കുന്ന വർക്ക്ഷീറ്റിലെ പ്രവർത്തനങ്ങൾ ചെയ്യുക


3,4 ക്ലാസ്സുകൾ താഴെക്കൊടുത്തിരിക്കുന്ന വർക്ക്ഷീറ്റിലെ പ്രവർത്തനങ്ങൾ ചെയ്യുക



Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി