മഴക്കാലം

ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവർത്തനങ്ങൾ പൂർത്തിയാക്കി അയക്കുന്നതിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.... നിങ്ങൾ പൂർത്തിയാക്കിയ വർക്ക്ഷീറ്റുകൾ നിങ്ങളുടെ ക്ലാസ്സ് അധ്യാപകർക്കാണ് അയച്ചുകൊടുക്കേണ്ടത്. അതിൽ എന്തെങ്കിലും തെറ്റുകളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ ടീച്ചേഴ്സ് ആവശ്യമായ നിർദ്ദേശങ്ങൾ തരുന്നതാണ്.  നിറങ്ങളൊക്കെ നൽകി ആകർഷകമായി എഴുതാൻ ശ്രദ്ധിക്കുക. എന്നാൽ ഇനി പ്രവർത്തനങ്ങളിലേക്ക് കടക്കാം.

മഴക്കാലം

            മഴക്കാലം എന്തു രസമുള്ള കാലമായിരുന്നു. മഴ പെയ്യുന്നത് കാണാനും മഴയത്ത് കളിക്കാനും നനഞ്ഞ് നടക്കാനും ഒക്കെ എന്തു രസമായിരുന്നു. ഇപ്പോഴത്തെ ചൂട് അനുഭവിക്കുമ്പോഴാണ് മഴയുടെ കുളിർമ എത്ര സുന്ദരമായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്. മഴക്കാലത്തെ ഇഷ്ടപ്പെടാത്ത ഒരു ജീവിയുമില്ല എന്നതാണ് സത്യം. മഴക്കാലത്ത് ജീവജാലങ്ങൾ തുള്ളിച്ചാടി രസിക്കുന്നത് അവയെ നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇവിടെ മഴയെക്കുറിച്ച് ഒരു ചെറിയ പാട്ട് നമുക്ക് ആദ്യം കേൾക്കാം.

മഴപ്പാട്ട്  ഇഷ്ടമായോ......

മഴ വന്നപ്പോൾ ആരെല്ലാമാണ് സന്തോഷിക്കുന്നത്?

 അവർ സന്തോഷിക്കാൻ  കാരണംഎന്തായിരിക്കാം ?

ഇനി പ്രവർത്തനങ്ങളിലേക്ക്.............

പ്രീപ്രൈമറി കുട്ടികൾക്ക്

മഴ വന്നപ്പോൾ ഏറ്റവും സന്തോഷിച്ച ഒരു ജീവിയെ വരച്ച് അതിന്റെ പേര് എഴുതുക.

1,2 ക്ലാസ്സുകൾ

നിങ്ങൾക്ക് മഴ ഇഷ്ടമാണോ? എന്തുകൊണ്ടാണ് നിങ്ങൾ മഴയെ ഇഷ്ടപ്പെടുന്നത്? അല്ലെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ മഴയെ ഇഷ്ടപ്പെടാത്തത്? കാരണങ്ങൾ ഒരു ചെറു കുറിപ്പായി എഴുതൂ...

3,4 ക്ലാസ്സുകൾ

മഴക്കാലവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. നിങ്ങളെ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ ഒത്തിരി അനുഭവങ്ങൾ....
അത്തരം ഒരു അനുഭവം ഒരു കുറിപ്പായി എഴുതി അയക്കുക.




Comments

Post a Comment

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം