എന്തെല്ലാം ആകൃതികൾ

പ്രിയപ്പെട്ട കുട്ടികളേ,
ഇന്ന് നമുക്ക് ചുറ്റും നാം കാണുന്ന പല ആകൃതികളിലുള്ള വസ്തുക്കളെ പരിചയപ്പെടുകയും ആ ആകൃതികളുടെ പേര് മനസ്സിലാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. ഇന്നത്തെ പ്രവർത്തനം അയച്ചു തന്നത് മേരിക്കുട്ടി ടീച്ചറാണ്.

ചുവടെ കൊടുത്തിട്ടുള്ള രണ്ട് വീഡിയോകൾ കാണുക. അവയിൽ നിന്നും നമ്മൾ കാണുന്ന വിവിധ ആകൃതികളെ കുറിച്ച്  മനസ്സിലാക്കാൻ കഴിയും.




വീഡിയോ ഇഷ്ടമായോ..... എങ്കിൽ നമുക്ക് പ്രവർത്തനങ്ങളിലേക്ക് കടക്കാം.

പ്രീപ്രൈമറി കുട്ടികൾക്ക്

1.നമുക്ക് ചുറ്റും കാണുന്ന വിവിധ ആകൃതികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ആകൃതി വരച്ച് നിറം കൊടുത്ത് അതിന്റെ പേര് എഴുതുക.

2. ആകൃതികളെ കുറിച്ച് ഒരു പാട്ട് പാടുക.

1, 2 ക്ലാസ്സുകൾക്ക്

1. നമുക്ക് ചുറ്റും കാണുന്ന ആകൃതികൾ ഏതെല്ലാമാണ് ? അവയുടെ പേരുകൾ എഴുതുക.

2. ഈർക്കിൽ ഉപയോഗിച്ച് ചതുരം, ത്രികോണം എന്നീ രൂപങ്ങൾ നിർമിക്കുക.

3. ആകൃതികൾ ഉപയോഗിച്ച് ഒരു ആൾ രൂപം വരയ്ക്കുക.

3, 4 ക്ലാസ്സുകൾക്ക്











Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി