സമയത്തെ കുറിച്ച് അറിയാം...

പ്രിയ കുട്ടികളേ,

ഇന്ന് സമയത്തെ കുറിച്ചും ക്ലോക്കിനെ കുറിച്ചുമുള്ള പഠനപ്രവർത്തനമാണ് നൽകുന്നത്. ഇത് തയ്യാറാക്കിയത് മേരിക്കുട്ടി ടീച്ചറാണ്.

താഴെക്കൊടുത്തിരിക്കുന്ന വീഡിയോകൾ കാണുക.....







വീഡിയോകൾ ഇഷ്ടമായോ.......

ഇനി പ്രവർത്തനങ്ങളിലേക്ക്.....

പ്രീപ്രൈമറി കുട്ടികൾക്ക്

  1.  ക്ലോക്കിൽ എത്ര സംഖ്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്?   ആ സംഖ്യകളെ ക്രമത്തിൽ എഴുതാമോ?
  2. ക്ലോക്കിൽ എത്ര സൂചികളുണ്ട്?
  3. ക്ലോക്കിനെ കുറിച്ച് ഒരു പാട്ട് പാടാമോ..... മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.
1,2 ക്ലാസ്സുകൾക്ക്

  1. ഒരു ക്ലോക്ക് വരയ്ക്കുക.
  2. ക്ലോക്കിലെ സൂചികൾ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നു.
  3. ഒരു മണിക്കൂർ എത്ര മിനിറ്റാണ്? 
  4. ഒരു ദിവസം എത്ര മണിക്കൂറാണ്?
3,4 ക്ലാസ്സുകൾക്ക്

  1. താഴെ കൊടുത്തിരിക്കുന്ന സമയങ്ങളിലുള്ള ക്ലോക്ക് വരയ്ക്കുക.
  • 12.30
  • 1.45
  • 2.00
      2. സെക്കൻറിനെ മിനിറ്റിലേക്ക് മാറ്റുക.
  • 120 സെക്കന്റ്
  • 133 സെക്കന്റ്
      3. മിനിറ്റിനെ സെക്കന്റിലേക്ക് മാറ്റുക.
  • 5 മിനിറ്റ് 30 സെക്കന്റ്
  • 4 മിനിറ്റ് 12 സെക്കന്റ്
       4. 24 മണിക്കൂർ ക്ലോക്കിലേക്ക് മാറ്റുക.
  • 11.30 PM
  • 3 AM
       5. 12 മണിക്കൂർ ക്ലോക്കിലേക്ക് മാറ്റുക
  • 13 hr
  • 8 hr










Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം