വീട്ടുമുറ്റത്തെ ഔഷധങ്ങൾ
പ്രിയ കുട്ടികളേ,
ഇന്ന് പരിസരപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ പ്രകൃതി നമുക്കാവശ്യമുള്ളതെല്ലാം തരുന്ന ഒരു കലവറയാണ്. നമ്മുടെ മുറ്റത്തും പറമ്പിലുമെല്ലാം നിരീക്ഷിച്ചാൽ നമുക്ക് പ്രയോജനപ്പെടുന്ന ധാരാളം സസ്യങ്ങളെ നമുക്ക് കാണാൻ കഴിയും. നമുക്ക് ചില അസുഖങ്ങൾ വരുമ്പോൾ അമ്മയോ അമ്മുമ്മയോ ഉടനെ മുറ്റത്തേക്കിറങ്ങി ചില ചെടികളൊക്കെ പറിച്ച് അതുകൊണ്ട് ആവി പിടിച്ചോ അല്ലെങ്കിൽ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് പുരട്ടിയോ ആ അസുഖങ്ങളെ മാറ്റിത്തരുന്ന ഒരു രീതി ഇപ്പോഴുമുണ്ട്. പണ്ട് ഈ ഔഷധ സസ്യങ്ങളെയായിരുന്നു രോഗശമനത്തിന് നമ്മൾ കൂടുതലായി ആശ്രയിച്ചിരുന്നത്.
ഇത്തരം ഔഷധ സസ്യങ്ങളെ എത്രയെണ്ണത്തിനെ നിങ്ങൾക്കറിയാം. നിങ്ങളുടെ വീട്ടുമുറ്റത്തും പറമ്പിലും തൊട്ടടുത്ത പറമ്പിലുമുള്ള ഈ ഔഷധസസ്യങ്ങളെ കണ്ടെത്തലാണ് ഇന്നത്തെ പ്രവർത്തനം. നമ്മുടെ മുറ്റത്തെ ചില ഔഷധസസ്യങ്ങളെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പരിചയപ്പെടുത്തിയിരിക്കുന്നത് ആദ്യം കണ്ടുനോക്കൂ....

മറ്റൊരു വീഡിയോ കൂടി കാണാം....
ഇനി പ്രവർത്തനങ്ങളിലേക്ക്..... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക..... ഇന്നത്തെ പ്രവർത്തനങ്ങൾ വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ മാത്രമാണ് ചെയ്യേണ്ടത്. മുറ്റത്തും പറമ്പിലുമൊക്കെ നടക്കുമ്പോൾ അവർ തീർച്ചയായും ഒപ്പമുണ്ടാകണം.
പ്രീപ്രൈമറി കുട്ടികൾക്ക്
രക്ഷിതാക്കളുടെ സഹായത്തോടെ നിങ്ങളുടെ ചുറ്റുപാട് നിരീക്ഷിച്ച് ഔഷധസസ്യങ്ങളെ കാണുക. ഏതെങ്കിലും ഒരു ഔഷധ സസ്യത്തിന്റെ ചിത്രം വരച്ച് പേരെഴുതുക.
1,2 ക്ലാസ്സുകൾക്ക്
രക്ഷിതാക്കളുടെ സഹായത്തോടെ പരിസരം നിരീക്ഷിച്ച് പരമാവധി ഔഷധ സസ്യങ്ങളെ കാണുക. അവയുടെ പേരുകൾ എഴുതുക.
3,4 ക്ലാസ്സുകൾക്ക്
നിങ്ങളുടെ ചുറ്റുപാടുമുള്ള പരമാവധി ഔഷധ സസ്യങ്ങളെ കണ്ടെത്തുക. അവയുടെ പേരെഴുതുക. രണ്ട് ഔഷധ സസ്യങ്ങളെ കുറിച്ച് കുറിപ്പ് എഴുതുക. പ്രത്യേകതകൾ, ഉപയോഗം എന്നിവ ഉൾപ്പടുത്തിയാണ് കുറിപ്പ് തയ്യാറാക്കേണ്ടത്.
Comments
Post a Comment