പലഹാരങ്ങൾ

പ്രിയ കുട്ടികളേ,
ഇന്ന് നമ്മുടെ ആഹാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കിയത് ജ്യോതി ടീച്ചറാണ്.

നമ്മുടെ ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ ഒന്നാണ് ആഹാരം. രുചികരവും പോഷകസമൃദ്ധവുമായ ആഹാരം എല്ലാവരും ഇഷ്ടപ്പെടുന്നു. നമ്മുടെ നാട്ടിൻപുറത്തു നിന്നു തന്നെ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നല്ല വിഭവങ്ങൾ നമുക്ക് വീട്ടിലുണ്ടാക്കാൻ കഴിയും. ഇക്കാലത്ത് നമുക്ക് സുലഭമായി ലഭിക്കുന്ന ചക്ക,മാങ്ങ, തുടങ്ങിയവ വളരെ പോഷക ഗുണങ്ങളുള്ള പഴങ്ങളാണ്. നമ്മുടെ ഈ അവധിക്കാലത്ത് അമ്മയോടൊപ്പം പാചകത്തിൽ സഹായിക്കാനും പാചകം പഠിക്കാനും നമുക്കും കഴിയും. ഇവിടെ നമുക്ക് മാങ്ങ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു പലഹാരം പരിചയപ്പെടാം.


ഇനി പ്രവർത്തനങ്ങളിലേക്ക്

പ്രീപ്രൈമറി വിദ്യാർഥികൾക്ക്

നമ്മുടെ വീട്ടിലുണ്ടാക്കുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ട മൂന്ന് പലഹാരങ്ങളുടെ പേരും അവയുടെ ചിത്രവും വരയ്ക്കുക.

1,2 ക്ലാസ്സുകൾക്ക്

വീട്ടിലുണ്ടാക്കുന്ന അഞ്ച് പലഹാരങ്ങളുടെ പേര് എഴുതുക. അതിൽ രണ്ട് പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ലിസ്റ്റ് ചെയ്യുക.

3,4 ക്ലാസ്സുകൾക്ക്

നിങ്ങൾക്ക് ഇഷ്ടപ്പെട്ട വേഗത്തിൽ പാചകം ചെയ്യാൻ കഴിയുന്ന ഒരു വിഭവം അമ്മയുടെ സഹായത്തോടെ തയ്യാറാക്കുക. അതിന്റെ പാചകക്കുറിപ്പ് എഴുതുക.

Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി