വീടുകൾ പലതരം

പ്രിയ കുട്ടികളേ,

ഈ ഭൂമിയിലെ ജീവജാലങ്ങളെ നിരീക്ഷിച്ചാൽ വളരെയധികം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നമ്മളെ പോലെ തന്നെ പല ജീവികളും അവരുടെ വാസസ്ഥാനങ്ങൾ നിർമിക്കാറുണ്ട്. ചില ജീവികൾ വാസ സ്ഥാനങ്ങൾ നിർമിക്കാറില്ല. അവ പ്രകൃതിയെ തന്നെ വീടാക്കി മാറ്റുന്നു. ഇന്ന് ജീവികളേയും അവയുടെ വാസസ്ഥാനങ്ങളേയും കുറിച്ച് കുറച്ച് കാര്യങ്ങൾ മനസ്സിലാക്കിയാലോ.... മനുഷ്യർ തന്നെ എത്ര വൈവിധ്യമുള്ള വീടുകളാണ് നിർമിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ എല്ലാവരും കാണുക.... അതിനു ശേഷം ഇന്നത്തെ പ്രവർത്തനങ്ങളിലേക്ക് കടക്കാം....



വീഡിയോ കണ്ടല്ലോ.... ജീവികൾക്ക് വ്യത്യസ്തങ്ങളായ വാസസ്ഥാനങ്ങളുണ്ട് എന്ന് മനസ്സിലായല്ലോ......

പ്രവർത്തനങ്ങൾ

പ്രീപ്രൈമറി കുട്ടികൾക്ക്

നിങ്ങളുടെ ചുറ്റുപാട് നിരീക്ഷിച്ച് ഏതെങ്കിലും ഒരു ജീവിയുടെ വാസസ്ഥാനം കണ്ടെത്തുക..... അതിന്റെ ചിത്രം വരച്ച് നിറം കൊടുക്കുക. ഏത് ജീവിയുടേതാണ് എന്ന് കൂടി എഴുതുമല്ലോ.....

1,2 ക്ലാസ്സുകൾക്ക് 

നിങ്ങളുടെ ചുറ്റുപാട് നിരീക്ഷിച്ച് ഏതെങ്കിലും ഒരു ജീവിയുടെ വാസസ്ഥാനം കണ്ടെത്തുക..... അതിന്റെ ചിത്രം വരയ്ക്കുക..... ആ വാസസ്ഥാനത്തിന്റെ പ്രത്യേകതകൾ ഒന്നോ രണ്ടോ വാക്യങ്ങളിൽ എഴുതുക.

3,4 ക്ലാസ്സുകൾക്ക് 

ജീവികൾക്ക് വ്യത്യസ്തമായ വാസസ്ഥാനങ്ങളുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കിയല്ലോ? നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ച് പരമാവധി ജീവികളുടെ വാസസ്ഥാനങ്ങൾ കണ്ടെത്തുക. ഏതെങ്കിലും ഒരു ജീവി അതിന്റെ വാസസ്ഥാനം നിർമിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി അതിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.




Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി