ജലസ്രോതസ്സുകൾ

പ്രിയ കുട്ടികളേ,

ഇന്ന് പരിസരപഠനവുമായി ബന്ധപ്പെട്ട്  നമ്മുടെ ജലസ്രോതസ്സുകളെ കുറിച്ചുള്ള പഠനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.



നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും കൃഷിക്കുമെല്ലാം നമുക്ക് വെള്ളം ആവശ്യമാണ്. പണ്ടു കാലത്ത് ജനങ്ങൾ അരുവികളെയും പുഴകളെയുമാണ് വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. യഥേഷ്ടം ശുദ്ധജലം അവയിൽ നിന്ന് ലഭിച്ചിരുന്നു. കാലം മാറിയപ്പോൾ ശുദ്ധജലം കിട്ടാക്കനിയായി. വില കൊടുത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്ന ഒരു കാലം നമ്മുടെ പൂർവികർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇന്ന് അതാണല്ലോ സംഭവിക്കുന്നത്. ജല സംരക്ഷണം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായില്ലെങ്കിൽ വരും കാല തലമുറ കുടിവെള്ളമില്ലാതെ അലയുന്ന അവസ്ഥ ഉണ്ടായേക്കാം. ജലസംരക്ഷണത്തെ കുറിച്ച് നമുക്ക് ഒരു പ്രഭാഷണം കേൾക്കാം.


ജല സംരക്ഷണത്തിന്റെ പ്രാധാന്യവും എങ്ങനെ ജലം സംരക്ഷിക്കാമെന്നും മനസ്സിലായല്ലോ.....

ഇനി പ്രവർത്തനങ്ങളിലേക്ക്....

പ്രീപ്രൈമറി

നിങ്ങളുടെ വീട്ടിലും പരിസരത്തും കാണുന്ന ജലാശയങ്ങൾ ഏതെല്ലാമാണ്? ഏതെങ്കിലും ഒരു ജലാശയത്തിന്റെ ചിത്രം വരച്ച് നിറം നൽകുക.

1,2 ക്ലാസ്സുകൾ

  1. നിങ്ങളുടെ വീട്ടിൽ പ്രധാനമായും ആശ്രയിക്കുന്ന ജലസ്രോതസ്സുകൾ ഏതെല്ലാമാണ്? ഓരോന്നും എന്തിനെല്ലാമാണ് ഉപയോഗിക്കുന്നത് ?  
  2. നിങ്ങളുടെ വീട്ടിലോ പരിസരത്തോ വെള്ളം വളരെ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഇതെങ്ങനെ പരിഹരിക്കാം.... നിങ്ങളുടെ നിർദ്ദേശങ്ങൾ എഴുതുക...
3,4 ക്ലാസ്സുകൾ

  1. നമ്മുടെ നാട്ടിലെ ആളുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന പ്രധാന ജലാശയങ്ങൾ  ഏതെല്ലാമാണ്?
  2. നമ്മുടെ ജലാശയങ്ങൾ എല്ലാം ശുദ്ധമാണോ.... എങ്ങനെയെല്ലാമാണ് അവ മലിനമാകുന്നത്.... ജല മലിനീകരണം ഇല്ലാതാക്കുന്നതിന് എന്തെല്ലാം നിർദ്ദേശങ്ങളാണ് നിങ്ങൾക്കുള്ളത്. ഒരു കുറിപ്പ് എഴുതുക.


Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി