യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ
പ്രിയ കുട്ടികളേ,
ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നമ്മളെല്ലാവരും യാത്രകൾ ചെയ്യുന്നവരാണ്. ആവശ്യത്തിനും അല്ലാതെയുമൊക്കെ ധാരാളം യാത്രകളാണ് നമ്മൾ ചെയ്തിരുന്നത്. ഇപ്പോൾ കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രകൾക്ക് നമ്മൾ അവധി കൊടുത്തിരിക്കുന്നു. പക്ഷേ യാത്രകൾ നമ്മുടെ അറിവ് വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ കഴിഞ്ഞ ജനുവരി മാസത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും തിരുവനന്തപുരം മൃഗശാല, പ്ലാനറ്റോറിയം, മ്യൂസിയം, വേളി ബീച്ച് എന്നീ സ്ഥലങ്ങൾ ഒക്കെ സന്ദർശിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. അതല്ലാതെ നിങ്ങൾ വീട്ടിൽ നിന്നും എത്രയോ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്തിയിരിക്കുന്നു. താഴെ ഒരു വീഡിയോ കൊടുത്തിട്ടുണ്ട്. ഒരാൾ പറമ്പിക്കുളം വനത്തിലേക്ക് യാത്ര ചെയ്ത വിവരങ്ങളാണ് അതിൽ കൊടുത്തിരിക്കുന്നത്. അത് കണ്ട് നോക്കുക. അതിനു ശേഷം പ്രവർത്തനങ്ങളിലേക്ക് കടക്കാം.

പ്രവർത്തനങ്ങൾ
പ്രീപ്രൈമറി വിദ്യാർഥികൾക്ക്
നിങ്ങൾ യാത്രകൾ പോയിട്ടുള്ള ഏതെങ്കിലും ഒരു സ്ഥലത്തെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ചിത്രം വരയ്ക്കുക.
1,2 ക്ലാസ്സുകൾക്ക്
നിങ്ങൾ ചെയ്തിട്ടുള്ള യാത്രകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്തുകൊണ്ടാണ് ആ സ്ഥലത്തെ നിങ്ങൾ ഇഷ്ടപ്പെടുന്നത്. ഒരു കുറിപ്പായി എഴുതുക.
3,4 ക്ലാസ്സുകൾക്ക്
നിങ്ങൾ നടത്തിയിട്ടുള്ള നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു യാത്രയുടെ വിവരണം തയ്യാറാക്കുക.
Comments
Post a Comment