എന്റെ കേരളം
പ്രിയ കുട്ടികളേ,
ഇന്ന് കേരളത്തെ കുറിച്ച് ഒരു കുറിപ്പ് വായിക്കാം. അതിനു ശേഷം പ്രവർത്തനങ്ങളിലേക്ക് കടക്കാം.
ഇന്ന് കേരളത്തെ കുറിച്ച് ഒരു കുറിപ്പ് വായിക്കാം. അതിനു ശേഷം പ്രവർത്തനങ്ങളിലേക്ക് കടക്കാം.
കേരളം എന്‍റെ ജന്മനാടാണ്. എന്‍റെ പ്രിയപ്പെട്ട മാതൃഭൂമിയായ ഇന്ത്യാമഹാരാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ഈ കൊച്ചുസംസ്ഥാനം പ്രകൃതി രമണീയവും സുന്ദരവുമായ ഒരു ഭൂപ്രദേശമാണ്. അതുകൊണ്ടുതന്നെയാണ് സസ്യശ്യാമള കോമളമായ ഈ നാടിനെ ‘God’s own country’ അഥവാ ‘ദൈവത്തിന്‍റെ സ്വന്തം നാട്’ എന്ന് സ്വദേശികളും വിദേശികളും ഒരുപോലെ വിശേഷിപ്പിക്കുന്നത്. ഇവിടെ ജനിച്ചുവളര്‍ന്ന എനിക്ക് വളരെയധികം സന്തോഷം പകര്‍ന്നു നല്‍കുന്ന ഒരു സംജ്ഞയാണ് ദൈവത്തിന്‍റെ സ്വന്തം നാട് എന്നത്..ഇവിടെ വന്നു ജനിക്കാന്‍ ജഗദീശ’ന്‍ എന്നെ അനുഗ്രഹിച്ചതി’ല്‍ എനിക്ക് വളരെ അഭിമാനം തോന്നുന്നു.
എന്താണ് കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാട് ആക്കിതീര്‍ക്കുന്നത് എന്ന് ചെറുതായി നമുക്കൊന്ന് പരിശോധിക്കാം.
കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത് കേരവൃക്ഷങ്ങളുടെ നാട് എന്നാണല്ലോ. കേര വൃക്ഷങ്ങള്‍ നൃത്തമാടുന്ന കടല്‍തീരങ്ങള്‍,മനോഹരമായ കായല്‍പരപ്പ്, സസ്യശ്യാമളമായ മലയോരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ പരിമളം പരത്തുന്ന വനപ്രദേശങ്ങള്‍, കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും, നീര്‍ച്ചാലുകളും... ഇവയെയെല്ലാം സംഗീതാത്മകമാക്കുന്ന പക്ഷിസമൂഹങ്ങള്‍, കാടുകളെയും, മലയോരങ്ങളെയും ഗംഭീരമാക്കുന്ന വന്യജീവികള്‍!.... കണ്ണിനും കാതിനും മാത്രമല്ല മനസ്സിനും കുളിര്‍മയേകുന്ന ഈ കാഴ്ചക’ള്‍ ആരെയും ഇവിടേയ്ക്ക് മാടിവിളിക്കുന്നൂ!
കേവലം പ്രകൃതിഭംഗി മാത്രമല്ല എന്‍റെ ഈ കൊച്ചുനാടിന്‍റെ മാഹാത്മ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതല്‍തന്നെ കലാ-കായിക-സാംസ്കാരിക മേഖലകളി’ല്‍ പുകള്‍പറ്റിനിന്നിരുന്നു ഈ കൊച്ചുനാട്. കേരളത്തനിമ വിളിച്ചോതുന്ന കഥകളി, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങ’ള്‍ എന്നും വിദേശികളുടെ കൌതുകമാണ്.കഥകളി, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ UNESCO യുടെ വരെ അംഗീകാരം സിദ്ധിച്ചിട്ടുള്ളതാണ്.
കേരളത്തിന്‍റെ മാത്രം പ്രത്യേകതകളായ വള്ളംകളി,കളരിപ്പയറ്റ് തുടങ്ങിയ വിനോദങ്ങ’ള്‍ കേരളീയരുടെ മെയ് വഴക്കം പുരാതനകാലം മുതല്‍ തന്നെ വിളിച്ചോതിയിരുന്നു.
സാംസ്കാരിക രംഗത്ത് വളരെ മേന്മയേറിയ ഒരു ചരിത്രമാണ് ഈ കൊച്ചു നാടിനു അവകാശപ്പെടാനുള്ളത്. മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസം വളരെയധികം പരിപോഷിപ്പിക്കപ്പെട്ടു. ഇന്ന് ഈ സംസ്ഥാനം സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. പ്രശസ്ത എഴുത്തുകാരും കവികളും ഈ നാടിന്‍റെ പ്രശസ്തിയും അന്തസ്സും ഉയരങ്ങളി’ല്‍ എത്തിച്ചു. പ്രശസ്ത പ്രാചീന കവികളായ ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍, തുഞ്ചത്ത്എഴുത്തച്ചന്‍, ആധുനിക കവിത്രയങ്ങളായ കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവര്‍ എന്നും എന്‍റെ നാടിന്‍റെ അഭിമാനമാണ്.
സുഗന്ധ ദ്രവ്യങ്ങളുടെ കേതാരമായ എന്‍റെ കേരളനാടിന്‍റെ സമ്പത്തി’ല്‍ ആകൃഷ്ടരായി പല രാജ്യങ്ങളില്‍ നിന്നും വിദേശിക’ള്‍ ഇവിടെ തമ്പടിച്ചു. അവര്‍ ഉണ്ടാക്കിയ വൈഷമ്യങ്ങളെ വീറോടെ ഈ നാട് നേരിട്ടു. വേലുത്തമ്പി ദളവയും, പഴശ്ശിരാജയും, കുഞ്ഞാലിമരക്കാര്‍, സാമൂതിരി തുടങ്ങിയ വീര യോദ്ധാക്കളും എന്‍റെ നാടിന്‍റെ വീര ഗാഥയിലെ തിളങ്ങുന്ന നക്ഷത്രങ്ങളായി വിരാചിക്കുന്നു.
ഇനി പ്രവർത്തനങ്ങളിലേക്ക് കടക്കാം.....
പ്രീപ്രൈമറി കുട്ടികൾക്ക്
കേരളത്തിന് ഭംഗി നൽകുന്നവ എന്തെല്ലാമാണ്.... അവയുടെ പേരുകൾ മാത്രം പറയുക. രക്ഷിതാക്കൾ എഴുതാൻ സഹായിക്കുമല്ലോ....
1,2 ക്ലാസ്സുകൾ
കേരളത്തിന്റെ പ്രകൃതിഭംഗി വിവരിക്കുന്ന ഒരു കവിത എഴുതുക....
3,4 ക്ലാസ്സുകൾ
കേരളത്തിന്റെ പ്രകൃതിഭംഗിയും പ്രത്യേകതകളും മനസ്സിലാക്കിയല്ലോ.... നമ്മുടെ ജില്ലയായ ആലപ്പുഴയുടെ പ്രകൃതി സൌന്ദര്യത്തെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും ഒരു കുറിപ്പ് തയ്യാറാക്കുക....


Comments
Post a Comment