വിനോദവേള
ഇന്ന് ആഴ്ചയുടെ അവസാനം.... അത് വിനോദത്തിന് മാറ്റിവെച്ചാലോ..... പഠനപ്രവർത്തനങ്ങൾക്ക് പകരം നമുക്ക് സന്തോഷം പ്രദാനം ചില കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടും അത് പരസ്പരം പങ്കുവെച്ചു കൊണ്ടും വിനോദവേളയായി നമുക്ക് അതിനെ മാറ്റാം. പ്രത്യേക വിഷയങ്ങളോ നിർദ്ദേശങ്ങളോ ഒന്നുമില്ല. നമുക്ക് ഇഷ്ടമുള്ള ഒരു പ്രോഗ്രാം നമുക്ക് അവതരിപ്പിക്കാവുന്നതാണ്. ഒരു നിബന്ധന പരമാവധി മൂന്ന് മിനിറ്റ് സമയത്തിനുള്ളിൽ പൂർത്തിയാക്കണം എന്നുള്ളതാണ്. എന്തൊക്കെയാകാം എന്നുള്ളതാണ് മറ്റൊരു ചോദ്യം. എന്തുമാകാം. നമ്മുടെ മനസ്സിനേയും കാണുന്നവരുടെ മനസ്സിനേയും സന്തോഷിപ്പിക്കുന്ന പരിപാടികളായിരിക്കണം. പാട്ട്,ഡാൻസ്,കവിതാലാപനം, കഥ പറച്ചിൽ, മോണോ ആക്ട്, പ്രസംഗം, എന്നിങ്ങനെ എന്തുമാകാം. മൂന്ന് മിനിറ്റിൽ അവതരണം വീഡിയോയായി പകർത്തി ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കുക. മികച്ച അവതരണങ്ങൾ നമ്മുടെ ബ്ലോഗിലൂടെ പങ്കിടുന്നതാണ്. ചില മാതൃകകൾ വേണമെങ്കിൽ നിങ്ങൾക്ക് കാണാവുന്നതാണ്.
ഇനി നിങ്ങളുടെ പ്രകടനങ്ങൾ ആരംഭിച്ചോളൂ.... ഞായറാഴ്ച മുഴുവൻ സമയമുണ്ട്. മെയ് നാല് തിങ്കളാഴ്ച വൈകുന്നേരം 7 മണി വരെ സമയമുണ്ട്. എന്നാൽ തുടങ്ങുകയല്ലേ....
Comments
Post a Comment